സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഹെല്‍മെറ്റ് ഇല്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നേനെ...!
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാരുടെ ജീവന് രക്ഷിക്കുന്നതില്‍ ഒരു പരിധി വരെ സഹായിക്കുന്നത് ഹെല്‍മെറ്റ് ആണ്.
പത്തനംതിട്ട പൂങ്കാവില്‍ ഉണ്ടായ വാഹനപകടം ഇതിന് അടിവരയിടുന്നു. കാറും സ്കൂട്ടറും തമ്മിലാണ് അപകടം ഉണ്ടായത്.
പെണ്‍കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടം വലം നോക്കാതെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
തെറിച്ചു വീണ സ്കൂട്ടര്‍ യാത്രക്കാരി ഹെല്‍മറ്റ് ഉള്ളത് കൊണ്ട് മാത്രം കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാര്‍ ഇടിച്ച ശേഷം പെണ്‍കുട്ടി എഴുന്നേറ്റ് നില്ക്കുന്നതും വിഡിയോയില്‍ കാണാം. ഹെല്‍മെറ്റ് ഉപയോഗം ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ അപകടം.
https://www.facebook.com/Malayalivartha