നിഷ്ക്കളങ്ക സ്നേഹപ്രകടനങ്ങളുമായി സോഷ്യല്‍മീഡിയയുടെ മനസു നിറയ്ക്കുന്ന കുരുന്നുകള്‍
നാലോ അഞ്ചോ വയസുള്ള ചേച്ചി അനുജന് സൂപ്പും ചോളവും ഉണ്ടാക്കി നല്കി സ്നേഹത്തോടെ കഴിപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയുടെ മനസു നിറയ്ക്കുകയാണ് ഈ നിഷ്ക്കളങ്ക സ്നേഹപ്രകടനം.
അടുപ്പില്‍ വച്ച വലിയ പാത്രത്തില്‍ നിന്നും സൂപ്പ് തയ്യാറാക്കി കുഞ്ഞ് ബൗളിലാക്കി എടുക്കുകയാണ് ഈ ചേച്ചി.
പിന്നെ തീയില്‍ ചുട്ടെടുത്ത ചോളവും. ഇവ രണ്ടുമായി കുഞ്ഞനിയന്റെ അടുത്തെത്തി അവനെയൂട്ടുകയാണിവള്.
കുഞ്ഞനിയനെ ചേര്‍ത്തുപിടിച്ച് സൂപ്പ് തവിയില്‍ കോരി, അതിന്റെ ചൂട് മാറ്റി അനിയന് പകര്‍ന്നു കൊടുക്കുകയാണ് ഈ കുഞ്ഞേച്ചി.
ചൂടു ചോളവും പൊടിതട്ടിയെടുത്ത് കഴിക്കാനായി കൊടുക്കുന്നുണ്ട്. അനിയന് കൊടുക്കുന്നതിനിടെ ചേച്ചിക്കുട്ടിയും കഴിക്കുന്നുണ്ട്. ഈ സഹോദരങ്ങളുടെ സ്നേഹത്തിനു നൂറില്‍ നൂറ്റൊന്നു മാര്‍ക്കുമായി സമൂഹമാധ്യമവുമുണ്ട്.
https://www.facebook.com/Malayalivartha