വീട്ടമ്മയെ തെറിവിളിച്ച അധ്യാപകരെ ന്യായീകരിക്കാന്‍ എത്തിയ വിദ്യാര്‍ഥിനികളെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം ഒരു സ്കൂളിലെത്തിയ അമ്മയോട് അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതേ സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ന്യായീകരിച്ചു കൊണ്ടു സംസാരിക്കുന്ന പുതിയ വീഡിയോ പുറത്തു വന്നിരിക്കയാണ്. തെറ്റു മുഴുവന്‍ വീട്ടമ്മയുടെ ഭാഗത്തായിരുന്നുവെന്നും അധ്യാപകര്‍ ആക്രോശിക്കുന്നതു മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് സംഭവം കാണാതെ വെറുതെ ഷെയറും ലൈക്കും ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
വീട്ടമ്മയെ വീഡിയോയില്‍ ഉള്ള അധ്യാപകന് അഞ്ചാംക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നു.അധ്യാപകര്‍ കശുവണ്ടി പെറുക്കാന്‍ പോകണമെന്ന് വീട്ടമ്മ ആക്രോശിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങള്‍ മികച്ച രീതിയില്‍ പഠിക്കുന്നതിനു കാരണക്കാര്‍ സാറും മിസ്സുമാണെന്നാണ് പെണ്‍കുട്ടികള്‍ ആണയിടുന്നത്.
എന്നാല്‍ വീഡിയോയ്ക്കടിയിലെ കുട്ടികളുടെ വാദങ്ങളെ ആളുകള്‍ കണക്കറ്റു പരിഹസിക്കുകയാണ്. ഈ കുട്ടികള്‍ക്ക് ദിവസക്കൂലിയാണോ അതോ മാസശമ്പളമോ, എജ്ജാതി തള്ളാ മക്കളേ തള്ളുന്നത് എന്നൊക്കെയാണ് കമന്റുകള്‍. അഭിനയം പഠിക്കാന്‍ പൂനയില്‍ പോകണ്ട ഇവരുടെ സ്കൂളില്‍ പോയാല്‍ മതിയെന്നും കമന്റുണ്ട്. എന്തായാലും ഈ വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha