Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെല്‍ഫിയ്ക്ക് പോസ് ചെയ്യുമ്പോഴുള്ള കുട്ടികളുടെ 'ഭാവാഭിനയം' കലക്കി! മുമ്പില്‍ മറ്റൊരു ക്യാമറ ഉണ്ടെന്നറിയുമ്പോഴും എന്തൊരു സ്വാഭാവികത! 

04 FEBRUARY 2019 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടില്‍ തന്നെയാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്‌കളങ്കമായ ചിരിയോടെ 'ചെരുപ്പ് സെല്‍ഫി'യ്ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്‌നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്.

സെല്‍ഫി എടുക്കുന്ന ഒരുകൂട്ടം കുട്ടികളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങള്‍. കൂട്ടം കൂടി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്നതുപോലെ പോസ് ചെയ്യുകയാണ് കുട്ടികള്‍. എന്നാല്‍ ഈ സെല്‍ഫിക്ക് ഒരു പ്രത്യേകതയുണ്ട്. സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ക്യാമറയില്‍ ചിത്രം പകര്‍ത്താന്‍ കഴിയില്ല. കാരണം ക്യാമറയ്ക്ക് പകരം ചെരുപ്പ്് ഉപയോഗിച്ചാണ് അവര്‍ സെല്‍ഫിയെടുക്കുന്നത്. എന്നാല്‍ അവരുടെ ഈ കുസൃതി മറ്റൊരു ക്യാമറ പകര്‍ത്തുന്നുണ്ടായിരുന്നു. 

കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പുറത്തുകാട്ടുന്ന ചിത്രമാണ് അജ്ഞാതനായ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആ ക്യാമറയുടെ സാന്നിദ്ധ്യം തീര്‍ത്തും മറന്നുകൊണ്ട്, ക്യാമറയ്ക്കു മുമ്പില്‍ സ്വാഭാവികതയോടെ 'പെരുമാറാന്‍' ആ കുട്ടികള്‍ക്കായി.

പണ്ട് കളിക്കാനായി ചിരട്ടയും കല്ലും മണ്ണുമൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് ന്യൂ ജനറേഷനാണ്. ഇവിടെ കല്ലും മണ്ണുമൊന്നും പോര. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വാഴുന്ന ഈ കാലത്ത് സെല്‍ഫി വിട്ട് കൊച്ചുപിള്ളേര്‍ക്ക് പോലും മറ്റൊരു ചിന്തയില്ലെന്നുംകൂടി തെളിയിക്കുകയാണ് ഈ ചിത്രം.

അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടിലാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്‌കളങ്കമായ ചിരിയോടെ 'ചെരുപ്പ് സെല്‍ഫി'യ്ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്‌നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സുനില്‍ ഷെട്ടി, ബൊമന്‍ ഇറാനി തുടങ്ങിയവരാണ് കുട്ടികളുടെ ഈ ചെരുപ്പ് സെല്‍ഫി ആരാധകരുമായി പങ്കുവച്ചത്. ആളുകള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ കാണിക്കാന്‍ തുടങ്ങിയെന്നാണ് ചിത്രത്തെക്കുറിച്ച് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

നിങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങളുടെ സന്തോഷം. ഈ ഫോട്ടോ കൂടുതല്‍ ലൈക്ക് അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബൊമന്‍ ഇറാനി ട്വിറ്ററില്‍ കുറിച്ചു. സന്തോഷം യഥാര്‍ഥത്തില്‍ മനസ്സിന്റെ ഒരു അവസ്ഥയാണെന്ന അടിക്കുറിപ്പോടെയാണ് സുനില്‍ ഷെട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ അതുല്‍ കസേബ്ക്കറും ചിത്രം പങ്കുവച്ചിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (5 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (25 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (40 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (52 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

Malayali Vartha Recommends