Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെക്കന്‍ പസഫിക് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന 'അദ്ഭുത' ദ്വീപിനെ കണ്ടുപിടിച്ചത് നാസയുടെ സാറ്റലൈറ്റ് കണ്ണ് 

06 FEBRUARY 2019 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അധികകാലമായിട്ടില്ല ഭൂമിയില്‍ സാറ്റലൈറ്റ്-കണ്ണെത്താവുന്നിടത്തോളം ഭാഗങ്ങളിലെല്ലാം നാസയുടെ 'മാപ്പിങ്' ആരംഭിച്ചിട്ട് . അങ്ങനെ ഒരു പ്രദേശത്തിന്റെ തന്നെ ചിത്രങ്ങള്‍ തുടരെത്തുടരെയെടുക്കാന്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായി അവര്‍ക്കു മുന്നില്‍ ഒരു 'അദ്ഭുത ദ്വീപ്' ഉയര്‍ന്നു വന്നു. തെക്കന്‍ പസഫിക് സമുദ്രത്തില്‍ 2014 ഡിസംബറിനും 2015 ജനുവരിക്കും ഇടയിലായിരുന്നു അത്. ടോംഗോയ്ക്കു സമീപം ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ നേരത്തേയുണ്ട്. ഇവയ്ക്കു നടുവിലെ അഗ്‌നിപര്‍വതം പൊട്ടിയാണ് പുതിയ ദ്വീപ് ഉയര്‍ന്നു വന്നത്.

അഗ്‌നിപര്‍വതത്തിലെ ചാരവും മറ്റും കുമിഞ്ഞുകൂടിയുണ്ടാകുന്ന ദ്വീപുകള്‍ സാധാരണഗതിയില്‍ തിരയടിയില്‍പ്പെട്ട് വൈകാതെ നശിച്ചു പോവുകയാണ് പതിവ്. എന്നാല്‍ ചെടികളും പക്ഷികളുമെല്ലാമായി ആ ദ്വീപില്‍ ഒരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്ന് തുടര്‍ച്ചയായ സാറ്റലൈറ്റ് നിരീക്ഷണത്തില്‍ നാസ തിരിച്ചറിഞ്ഞു. ആറു മുതല്‍ 30 വര്‍ഷം വരെ അതു കടലില്‍ നിലനില്‍ക്കാനുള്ള സാധ്യതയും നാസ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഡ്രോണ്‍, സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു അത്. അതിനു പിന്നാലെ 2017 ഒക്ടോബറില്‍ നാസയുടെ ഗോദര്‍ദ് സ്‌പെയ്‌സ് ഫ്‌ലൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകര്‍ ദ്വീപിലെത്തി. ദ്വീപില്‍ കാലുകുത്തുന്ന ആദ്യത്തെ സംഘമായിരുന്നു അത്. അവരെ അവിടെ കാത്തിരുന്നതാകട്ടെ ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളും.

കടല്‍ച്ചെടികള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു ദ്വീപില്‍. സമീപത്തെ രണ്ടു ദ്വീപുകളില്‍ നിന്നായിരിക്കും വിത്തുകള്‍ എത്തിയതെന്നു കരുതുന്നു. പക്ഷിക്കാഷ്ഠവും മറ്റും സമൃദ്ധമായതോടെ ചെടികള്‍ക്കുള്ള വളവും ലഭിച്ചു. കടല്‍പ്പക്ഷികളും ഒരിനം മൂങ്ങയും ദ്വീപിലെ അന്തേവാസികളായി മാറിയിരുന്നു.

ഏറ്റവും അദ്ഭുതപ്പെടുത്തിയത് ദ്വീപിലെ മണ്ണായിരുന്നു. പരിശോധനയില്‍ അത് അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരമല്ലെന്നു വ്യക്തമായി. പശിമയുള്ള ചെളിക്ക് സമാനമായിരുന്നു ദ്വീപിലെ മണ്ണ്. ഇളംകറുപ്പ് നിറമായിരുന്നു അതിന്. പലയിടത്തും ചരല്‍പോലെ കറുത്ത നിറത്തിലുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഭൂമിയില്‍ ഇന്നേവരെ കാണാത്ത തരം മണ്ണില്‍ ചെടികള്‍ വളരുന്നതാണ് ഗവേഷകരെ ഏറെ അമ്പരപ്പിച്ചത്.

മണ്ണിനെപ്പറ്റി കൂടുതല്‍ ഗവേഷണത്തിനൊരുങ്ങുകയാണ് അവര്‍. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ചൊവ്വാഗ്രഹത്തിലും വെള്ളമുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. അന്നു വന്‍തോതില്‍ അഗ്‌നിപര്‍വതങ്ങളും അവിടെയുണ്ടായിരുന്നു. ഇവ രണ്ടും എങ്ങനെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അറിയാനും 'ഹുംഗ ടോംഗ' ദ്വീപ് സഹായിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ നാസയുടെ റിപ്പോര്‍ട്ടില്‍ നിന്നു വ്യത്യസ്തമായി ദ്വീപില്‍ പലയിടത്തും ശോഷണവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തിരയടി ശക്തമായ തെക്കന്‍ ഭാഗത്താണ് ഏറെ ഭീഷണി. മഴയും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. വിചാരിച്ചതിലും വേഗത്തില്‍ ദ്വീപ് എങ്ങാനും ഇല്ലാതാകും മുന്‍പ് പഠനവും പൂര്‍ത്തിയാക്കാനാണ് നാസയുടെ ശ്രമം. അതിസൂക്ഷ്മ ജിപിഎസ് സംവിധാനവും ഡ്രോണും ഉപയോഗിച്ച് ദ്വീപിന്റെ 3ഡി മാപ്പിങ് നടക്കുകയാണിപ്പോള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (4 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (24 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (39 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (51 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

Malayali Vartha Recommends