ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളില്‍ ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്
ഹോങ്കോംഗിലേക്ക് ഫ്രാന്‍സില്‍നിന്നു ഇറക്കുമതി ചെയ്ത ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ഗ്രനേഡും.
കാല്‍ബീ എന്ന ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളില്‍ ശനിയാഴ്ചയാണ് ഇതു കണ്ടെത്തിയത്.
ബോംബ് സ്ക്വാഡ് എത്തി നിര്‍വീര്യമാക്കി. പ്രയോഗിച്ചിട്ട് പൊട്ടാത്ത അവസ്ഥയിലായിരുന്നു ഗ്രനേഡ്.
ഫ്രാന്‍സിലെ യുദ്ധഭൂമിയില്‍ പ്രയോഗിക്കപ്പെട്ടതാണെന്നു കരുതുന്നു. പ്രസ്തുത ഇടം പിന്നീട് കൃഷിഭൂമിയായി മാറിയിരിക്കാം.
വിളവെടുപ്പുകാലത്ത് അബദ്ധത്തില്‍ ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തില്‍ പെട്ടതാകാമെന്നും അനുമാനിക്കുന്നു.
https://www.facebook.com/Malayalivartha