ഗള്‍ഫിലുള്ള അച്ഛനെ, നിനച്ചിരിക്കാത്ത നിമിഷത്തില്‍ വീട്ടില്‍ കണ്ടപ്പോഴുള്ള ഈ മക്കളുടെ പ്രതികരണം മനസ്സുനിറക്കും!
സൈബര്‍ ലോകത്തിന് ഈ അച്ഛന്റേയും മക്കളുടേയും സ്നേഹം കണ്ട് കൊതിതീരുന്നില്ല.
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ ലഭിക്കുന്ന കുളിരുള്ള മഴയാണ് ഇത്തരം വിഡിയോകളെന്ന് കുറിച്ച് പ്രവാസികളും ഇത് ഷെയര്‍ ചെയ്യുകയാണ്.
അവിചാരിതമായി വീട്ടിലേക്ക് കടന്നുവന്ന പ്രവാസിയായ അച്ഛനെ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ഈ കുഞ്ഞുങ്ങള്‍. എന്നാല്‍ ആദ്യമുള്ള അമ്പരപ്പിന് ശേഷം, ഏറ്റവും ഇളയകുട്ടിയുടെ പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്.
പാല്‍ക്കുപ്പിയുമായി എത്തിയ ഇളയവള്‍ക്ക് അച്ഛനെക്കണ്ട സന്തോഷത്തില്‍ ചിരിയടക്കാനായില്ല. പാല്‍ക്കുപ്പിയുമായി സെറ്റിയില്ക്കിടന്ന് ചിരിയോട് ചിരി.
ഇടയ്ക്ക് ഒന്ന് അച്ഛനെ നോക്കും മുഖം പൊത്തി വീണ്ടും ചിരിക്കും. ഇങ്ങനെ പലകുറി ആവര്‍ത്തിച്ചു. പിന്നാലെ എത്തിയ മൂത്തമകനാകട്ടെ ഷോക്കേറ്റപോലെ ഒറ്റ നില്‍പ്പാണ്. അവന്റെ അമ്പരപ്പ് മുഖത്ത് നിന്നും വ്യക്തം. കാരണം വായ തുറന്നിരിക്കുകയായിരുന്നു.
ഒടുവില്‍ രണ്ടാമത്തെ മകള്‍ വന്നതോടെ വിഡിയോ കൈമാക്സിലേക്ക് കടക്കുകയാണ്. അവള് ഓടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകള്‍ കൊണ്ട് വരവേറ്റു. ഈ സ്നേഹവീടിനെ മലയാളി നെഞ്ചേറ്റുകയാണ്.
https://www.facebook.com/Malayalivartha