ഫ്ളെഫി മഞ്ഞില്‍ തണുത്തുറഞ്ഞു പോയി, എന്നാലും...
അതിശൈത്യത്തെ തുടര്‍ന്ന് ശരീരമാസകലം മഞ്ഞില്‍ തണുത്തുറഞ്ഞ് മരണത്തെ മുമ്പില്‍ കണ്ട പൂച്ചയ്ക്ക് രണ്ടാം ജന്മം. അമേരിക്കയിലെ മോണ്ടാനയിലെ കാലിസ്പെല്ലിലാണ് സംഭവം.
ഫ്ളെഫി എന്നാണ് ഈ പൂച്ചയുടെ പേര്. അല്‍പ്പം കുറുമ്പിയായ ഫ്ളെഫി വീടിനു പുറത്തെ തണുപ്പിന്റെ കാഠിന്യം അറിയാതെ ചുറ്റിത്തിരിയാന്‍ ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
വീടിനു പുറത്തിറങ്ങിയ ഫ്ളെഫിയുടെ ശരീരത്തില്‍ മഞ്ഞ് കട്ടകള്‍ വന്ന് വീണിരുന്നു. പിന്നീട് മഞ്ഞില്‍ തണുത്തുറഞ്ഞ് വിറച്ച് കിടക്കുന്ന ഫ്ളെഫിയെ കണ്ട ഉടമ ഉടന്‍ തന്നെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂച്ചകളുടെ ശരീര താപനില 100 മുതല്‍ 102 ഡിഗ്രി ഫാരന്‍ ഹീറ്റാണ്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഫ്ളെഫിക്കുണ്ടായിരുന്നത് 90 ഡിഗ്രി ആയിരുന്നു. പിന്നീട് ചൂട് വെള്ളവും ചൂട് പുതപ്പും പക്ഷിക്കൂട്ടില്‍ ഇടുകയും ഐവി ഫ്ളൂയിഡ് കൊടുക്കുകയും ഒക്കെ ചെയ്താണ് ഫ്ളെഫിയുടെ ശരീരത്തിന്റെ താപനില പഴയ രീതിയിലാക്കിയത്. ഫ്ളെഫി സുഖം പ്രാപിച്ചു വരികയാണ്.
https://www.facebook.com/Malayalivartha