പ്രതിയെകൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ കഴുത്തില്‍ പാമ്പിനെ അണിയിച്ചു ഇന്തോനേഷ്യന്‍ പോലീസ്
ഇന്തോനേഷ്യയിലെ പാപുവയില്‍ മോഷണകുറ്റത്തിന് കസ്റ്റഡിയിലെടുത്തയാളുടെ കഴുത്തില്‍ പോലീസ് പാമ്പിനെ അണിയിച്ചു.
ലോക്കപ്പിലിട്ടിരിക്കുന്ന യുവാവിന്റെ കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടതിനു ശേഷമായിരുന്നു അയാളുടെ കഴുത്തില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളമുള്ള പാമ്പിനെ അണിയിച്ചത്.
ഇയാള്‍ ഭയന്ന് കരയുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ ചോദ്യം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ഇത് കണ്ട് പോലീസുകാരന് ചിരിക്കുകയും ചെയ്തു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം ചെയ്ത പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പാമ്പിന് വിഷമില്ലായിരുന്നുവെന്നാണ് പോലീസിന്റെ വാദം.
https://www.facebook.com/Malayalivartha