പിറന്നയുടനെ ഓടയില്‍ എറിയപ്പെട്ട കുഞ്ഞിനെ രക്ഷിച്ചു!

പൊക്കിള്‍ക്കൊടിയില്‍നിന്നും വേര്‍പെട്ട ഉടനെ അഴുക്കുചാലിലേക്ക് എറിയപ്പെട്ട കുരുന്നു ജീവനെ അവര്‍ ജീവിതത്തിലേക്ക് വലിച്ചെടുത്തു.
ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. റോഡരികിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയില്‍നിന്നാണ് നവജാതശിശുവിനെ രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റില്‍ വഴിപോക്കരിലൊരാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുഞ്ഞ് അഴുക്കുചാലില്‍ എത്തപ്പെട്ടതെന്നു സംബന്ധിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























