തന്റെ വളര്‍ത്തുനായയെ മറ്റൊരു നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഓടിച്ചെന്ന യുവതി അടുത്തെത്തിയപ്പോള്‍ കണ്ടത് മൗണ്ടെന്‍ ലയണിനെ!

ഒരു നായയുടെ ആക്രമണത്തില്‍ നിന്നും തന്റെ വളര്‍ത്തു നായയെ രക്ഷിച്ച യുവതിക്ക്, തന്റെ നായയെ ആക്രമിച്ചത് ഒരു അപകടകാരിയായ മൃഗമാണെന്ന് മനസിലായത് അല്‍പ്പ സമയത്തിനു ശേഷമാണ്.
അമേരിക്കയിലെ ഐഡാഹോ സ്വദേശിയായ ഒരു യുവതിക്കാണ് ഏറെ ഞെട്ടലുണ്ടാക്കിയ അനുഭവമുണ്ടായത്.
വീടിനു മുന്‍പില്‍ വച്ച് തന്റെ വളര്‍ത്തു നായയെ മറ്റൊരു നായ ആക്രമിക്കുന്നത് കണ്ടാണ് യുവതി ഇരു മൃഗങ്ങളുടെയും സമീപമെത്തിയത്.
മാത്രമല്ല ഇരു നായകളെയും ഇവര്‍ കൈകൊണ്ട് അകറ്റി മാറ്റുകയും ചെയ്തു. എന്നാല്‍ പെട്ടെന്നാണ് തന്റെ വളര്‍ത്തു നായയെ ആക്രമിച്ചത് ഒരു നായ അല്ലെന്ന് ഇവര്‍ക്ക് മനസിലായത്. അത് മൗണ്ടെയ്ന്‍ ലയണ്‍ ആയിരുന്നു.
ഇവര്‍ അലറി നിലവിളിച്ചപ്പോഴേക്കും തോക്കുമായി വീടിനുള്ളില്‍ നിന്നും ഭര്‍ത്താവുമെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മൗണ്ടെയ്ന്‍ ലയണെ വെടിവച്ചുകൊന്നു. .
പിന്നീട് ഇവര്‍ അധികൃതരെ ഇവിടേക്ക് വിളിച്ചു വരുത്തി. മൗണ്ടെയ്ന്‍ ലയണിന്റെ ആക്രമണത്തില്‍ യുവതിക്കും നായയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























