മൃഗശാലയിലെത്തിയ സന്ദര്ശകന് കരടികള്‍ക്ക് തീറ്റയായ് നല്‍കിയത് സ്വന്തം ഐ ഫോണ്‍ !
മൃഗശാലയിലെത്തിയ സന്ദര്ശകന് കരടികള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കുന്നതിനിടെ അബദ്ധത്തില്‍ കൈവശമിരുന്ന വിലയേറിയ ഐഫോണും അവയ്ക്ക് നേരെ എറിഞ്ഞു നല്കി.
ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലുള്ള യാന്ചെന്ഗ് വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് സംഭവം. കൂട്ടില്‍ കിടക്കുന്ന കരടികള്‍ക്ക് ഈ സന്ദര്ശകന് തന്റെ കൈവശമിരുന്ന ആപ്പിളും കാരറ്റും എറിഞ്ഞു നല്‍കുകയായിരുന്നു. അതിനിടെയിലാണ് അബദ്ധത്തില്‍ തന്റെ കൈവശമിരുന്ന ഐഫോണും അദ്ദേഹം കരടികള്‍ക്കു നേരെ എറിഞ്ഞു നല്‍കിയത്.
ഇതുവരെ കാണാത്തതെന്തോ തന്റെ മുമ്പില്‍ കിടക്കുന്നത് കണ്ട കരടി കൗതുകത്തോടെ ഫോണില്‍ കുറച്ചു നേരം നോക്കി നിന്നു. പിന്നീട് ഫോണ്‍ കടിച്ച് എടുത്ത് അവിടെ നിന്നും നടന്നു നീങ്ങുകയും ചെയ്തു.
സന്ദര്ശകന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരിലൊരാള്‍ കൂട്ടിലിറങ്ങി ചെന്ന് ഫോണ്‍ തിരികെ എടുത്ത് ഇയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അത് മുഴുവന്‍ പൊട്ടി പോയിരുന്നു.
മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് അധികൃതര്‍ കര്‍ശനമായ മുന്നറിയിപ്പു നല്കി.
https://www.facebook.com/Malayalivartha