മക്ഡൊണാള്‍ഡ്സിന്റെ ഷോപ്പില്‍ എത്തി കൈയ്യില്‍ കൊണ്ടുവന്ന എലിയെ തുറന്നു വിട്ടു!
ന്യൂ ജഴ്സിയിലെ മക്ഡൊണാള്‍ഡ്സിന്റെ ഷോപ്പില്‍, നിരവധി ആളുകള്‍ക്കിടയിലേക്ക് ഒരാള്‍ എലിയെ തുറന്നു വിട്ടു. ഏറെ അമ്പരപ്പുളവാക്കിയ സംഭവം ആയിരുന്നു അത്.
ഒരു കൊച്ചു കുട്ടിയോടൊപ്പം ഷോപ്പിലെത്തിയ യുവാവ് ഷോപ്പില്‍ കയറി ആളുകള്‍ക്കു നടുവിലെത്തിയപ്പോള്‍ കൈയിലിരുന്ന ചെറിയ പെട്ടിയില്‍ നിന്നും എലിയെ തുറന്നു വിടുകയായിരുന്നു.
സംഭവം എന്താണെന്ന് മനസിലാകാതെ ഭയന്നു പോയ സന്ദര്‍ശകര്‍ ഷോപ്പിനുള്ളില്‍ കൂടി പരക്കം പായുകയും ചെയ്തു.
അല്‍പ്പ സമയത്തെ ഓട്ടത്തിനു ശേഷം എലി പുറത്തു പോയി. ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
മാത്രമല്ല ഈ പ്രവൃത്തി ചെയ്തയാളെ പോലീസ് തെരഞ്ഞുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha