ഉടമയുടെ ശരീരത്തിലേക്ക് വളര്‍ത്തു നായ ചാടിയതിനെ തുടര്‍ന്ന് കഴുത്ത് ഒടിഞ്ഞ് ഉടമ ആശുപത്രിയിലായി
ഉടമയെ കണ്ടതിന്റെ സന്തോഷത്തില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടിയ വളര്‍ത്തു നായ വീണത് ഉടമയുടെ ശരീരത്തിലേക്ക്.
കഴുത്ത് ഒടിഞ്ഞ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ ഹുനാന്‍ പ്രവശ്യയിലെ യോംഗ്സ്ഹു സിറ്റി സ്വദേശിയായ ഒരു 67-വയസുകാരനാണ് ഈ ദുര്‍വിധിയുണ്ടായത്.
കുറച്ചു ബന്ധുക്കളെ കാണുവാന്‍ പുറത്തു പോയ ഇദ്ദേഹം വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് രണ്ടാം നിലയില്‍ നിന്നും നായ ഇദ്ദേഹത്തെ കാണുന്നത്.
ഉടമയെ കണ്ടതിന്റെ സന്തോഷത്തില്‍ എടുത്തു ചാടിയ നായ അദ്ദേഹത്തിന്റെ ശരീരത്തിലേക്കു വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ നിലത്തു വീണ ഇദ്ദേഹത്തിന് ബോധവും നഷ്ടപ്പെട്ടിരുന്നു.
പിന്നീട് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ ചികിത്സയ്ക്കു ശേഷമാണ് കഴുത്ത് ഒടിഞ്ഞെന്ന് മനസിലായത്. പരിക്കു ഭേദമാകുന്നതിന് ഇദ്ദേഹത്തിന് ശസ്ത്രക്രീയ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ നായയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha