ഷൂട്ടിനിടെ മോഡലിനെ പന്നികള്‍ ആക്രമിച്ചു
ഫോട്ടോഷൂട്ടിനിടെ മോഡലിനെ പന്നികള്‍ കൂട്ടമായി ആക്രമിച്ചു. വെനസ്വലയിലെ ഫിറ്റ്നസ് മോഡലായ മിഷേല്‍ ലെവിനാണ് ദുരനുഭവം ഉണ്ടായത്.
ബഹ്മാസിലെ ദ്വീപില്‍ ബിക്കിനി അണിഞ്ഞ് പന്നികള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അക്രമണം.
പെട്ടെന്ന് പന്നികള്‍ മിഷേലിനെ ആക്രമിക്കുകയായിരുന്നു. നടന്നു പോകുകയായിരുന്ന ഇവരുടെ പിന്നാലെ വന്നാണ് പന്നികള്‍ ആക്രമിച്ചത്. ഇവര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മിഷേല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha