വെള്ള അണ്ണാന് ഇന്റര്‍നെറ്റില്‍ തരംഗം തീര്‍ക്കുന്നു
എപ്പോഴും ചലിച്ചും ചിലച്ചുമിരിക്കുന്ന അണ്ണാറക്കണ്ണന്മാരെ കാണാന്‍ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാണ്. ദേഹത്തെ രോമത്തിന് ചാര നിറവും മുതുകിലൂടെ കറുത്ത വരയുമുള്ള അണ്ണാന്മാരെയാണ് സാധാരണയായി കാണാറ്.
എന്നാല്‍ ലിങ്കണ്‍ഷെയറില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു അണ്ണാന് ഇന്റര്‍നെറ്റിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള രോമങ്ങളോടുകൂടിയുള്ള ഈ അണ്ണാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
സ്റ്റീഫന്‍ പ്ലാന്റ് എന്ന അമച്വര്‍ ഫോട്ടോഗ്രാഫറാണ് വെളുത്ത അണ്ണാന്റെ ചിത്രങ്ങള്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്. ലിങ്കണ്‍ഷെയറിലുള്ള കനാലിന്റെ തീരത്ത് നീലപ്പൊന്മാന്റെ ചിത്രമെടുക്കാന്‍ പോയപ്പോഴാണ് സ്റ്റീഫന്‍ ഈ അപൂര്‍വ ചിത്രം കിട്ടിയത്.
ഇംഗ്ലണ്ടിലാകെ 50 വെളുത്ത അണ്ണാന്മാരുണ്ടെന്നാണ് കണക്ക്. ശരീരത്തിനും രോമങ്ങള്‍ക്കും നിറങ്ങള്‍ നല്കുന്ന മെലാനിന്‍ എന്ന വസ്തുവിന്റെ അഭാവമാണ് ഈ അണ്ണാന്മാര്ക്ക് വെളുത്ത നിറം നല്‍കുന്നത്.
https://www.facebook.com/Malayalivartha