അലുമിനിയം ഫോയില്‍ കൊണ്ട് സുഹൃത്തിനിട്ടൊരു പണി!
പതിവുപോലെ കോളജില്‍ പോയിട്ട് തന്റെ ഫ്ളാറ്റില്‍ തിരിച്ചെത്തിയതായിരുന്നു ലൂയിസ് ബ്രഡോക്ക് എന്ന ചെറുപ്പക്കാരന്. ഫ്ളാറ്റിന്റെ വാതില്‍ തുറന്നു കിടക്കുന്നതുകണ്ട് അല്‍പ്പം സംശയത്തോടെയാണ് അകത്ത് കയറിയത്.
പതുക്കെ തന്റെ മുറിയുടെ വാതില്‍ തുറന്ന് ഉള്ളില്‍ കയറിയ ലൂയിസ് ആ കാഴ്ച കണ്ട് ഞെട്ടി. തന്റെ മുറിയിലുള്ള സകല വസ്തുക്കളും അലുമിനിയം ഫോയിലില്‍ പൊതിഞ്ഞിരിക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചു നിന്ന ലൂയിസിന്റെ മുമ്പിലേക്ക് അദ്ദേഹത്തിനൊപ്പം ഫ്ളാറ്റില്‍ താമസിക്കുന്ന നെഡ് ബാര്‍ലോയും അയാളുടെ കാമുകി ആമിയും എത്തി.
ലൂയിസിന്റെ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇരുവരും. ലൂയിസിനെ പറ്റിക്കുന്നതിനായി രണ്ടുപേരുംകൂടി ഒപ്പിച്ച പണിയായിരുന്നു അത്. ഓണ്‍ലൈനില്‍ കണ്ട ഒരു തമാശ തങ്ങളുടെ കൂട്ടുകാരന്റെ അടുത്ത് പരീക്ഷിച്ച് നോക്കുകയായിരുന്നു അവര്‍.
ലൂയിസിന് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് തണുത്തു. 25 ഡോളര്‍ മുടക്കി 18 അലുമിനിയം ഫോയില്‍ ചുരുളുകള്‍ വാങ്ങിയാണ് നെഡും ആമിയുംകൂടി ലൂയിസിന്റെ മുറിയിലെ വസ്തുക്കളെല്ലാം പൊതിഞ്ഞത്.
കട്ടിലും കസേരയും ടിവിയും എന്തിന് മുറിയിലെ വേസ്റ്റ് ബാസ്കറ്റ് വരെ അവര്‍ അലുമിനിയം ഫോയിലില്‍ മൂടി. മൂന്നു മണിക്കൂറുകൊണ്ടാണ് അവര്‍ ഈ പണി ഒപ്പിച്ചത്.
https://www.facebook.com/Malayalivartha