മെയ്ദും പിരമിഡില്‍ നിന്നും കൗമാരക്കാരിയുടെ മമ്മി കണ്ടെടുത്തു

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മരണമടഞ്ഞ കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി.
ഏകദേശം 4,600 വര്‍ഷങ്ങള്‍ പഴക്കമുള്ള മെയ്ദും പിരമിഡില്‍ നിന്നും പുരാവസ്തു ഗവേഷകരാണ് 13 വയസുള്ളപ്പോള്‍ മരണമടഞ്ഞ കുട്ടിയുടെ മമ്മി കണ്ടെത്തിയത്.
ഈജിപ്തിലെ കെയ്‌റോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് മെയ്ദും പിരമിഡ് സ്ഥിതി ചെയ്യുന്നത്.
ഈ പിരമിഡിന്റെ ഏറ്റവും താഴെയുള്ള കല്ലറയ്ക്കുള്ളില്‍ നിന്നുമാണ് മമ്മി കണ്ടെത്തിയത്.
ഇതിനൊപ്പം മൂന്ന് മണ്‍ കലങ്ങളും രണ്ട് കാളകളുടെ തലയോട്ടിയും രാജകീയ മുദ്രയില്‍ കുറിച്ച സന്ദേശങ്ങളും എഴുതിയിട്ടുണ്ട്.
ഈ സന്ദേശത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകര്‍.
https://www.facebook.com/Malayalivartha


























