കേരളത്തിലെ പുരുഷന്മാര്ക്ക് സ്ത്രീയോടുള്ള സമീപനം മനസിലാക്കുവാന്‍ വണ്ടിയും കൊണ്ട് റോഡിലിറങ്ങിയാല്‍ മതിയെന്ന് യുവതിയുടെ കുറിപ്പ്
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീപുരുഷ സമത്വം ആവശ്യമാണെന്ന് പറയുമ്പോഴും അത് പൂര്‍ണമാകുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്. പി.എസ്. ഗീതാഞ്ജലി എന്ന യുവതിയാണ് ഇതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്.
ഇന്നത്തെ കേരളത്തില്‍ ഒരു ശരാശരി പുരുഷന് സ്ത്രീയോടുള്ള സമീപനം മനസിലാക്കണമെങ്കില്‍ സ്ത്രീയുടെ കൈയില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മാത്രം മതിയാകുമെന്നാണ് ഓരോ സ്ത്രീയോടും ഗീതാഞ്ജലി പറയുന്നത്. കാരണം സ്ത്രീ വാഹനമോടിക്കുന്നത് അവജ്ഞയോടെയാണ് ഭൂരിഭാഗം പുരുഷന്മാരും നോക്കുന്നതെന്ന് ഗീതാഞ്ജലി വ്യക്തമാക്കുന്നു.
വാഹനമോടിക്കുമ്പോള്‍ പൊതുനിരത്തില്‍ നിന്നും സ്ത്രീകള്‍ സ്ഥിരമായി നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചും ഗീതാഞ്ജലി വിശദീകരിച്ച് പറയുന്നുണ്ട്. എന്നാല്‍ എല്ലാ പുരുഷന്മാരുടെയും ചിന്താഗതി ഒരു പോലയല്ലെന്നും അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും സന്തോഷത്തിനു വക തരുന്നുണ്ടെന്നും പറഞ്ഞാണ് ഗീതാഞ്ജലി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/Malayalivartha