വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ആരാണെന്ന് മുകള്‍നിലയില്‍ നിന്ന് എത്തിനോക്കിയ യുവതി കണ്ടത് ഭീമന് മുതലയെ!
വീട്ടിലെ അടച്ചിട്ട മുന്‍വാതിലിന് മറുവശത്തു നിന്നും ശബ്ദം കേട്ട് വാതില്‍ തുറന്ന യുവതി കണ്ടത് ഭീമന് മുതലയെ.
അമേരിക്കയിലെ ഫ്ളോഡിലുള്ള മെറിറ്റ് ഐലന്‍ഡിലാണ് സംഭവം. ഈ മുതലയ്ക്ക് ഏകദേശം 10 അടി നീളമുണ്ടായിരുന്നു.
ഗെരി സ്റ്റാപ്ലെസ് എന്നാണ് ഈ വീട്ടുടമസ്ഥയുടെ പേര്. മുതലയെ കണ്ട് ഭയന്ന ഇവര്‍ ഓടി വീടിന്റെ രണ്ടാം നിലയില്‍ കയറി ഇരുന്നു.
തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് എത്തിയ അയല്‍വാസികള്‍ മുതലയെ പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മുതലയെ വെടിവച്ച് വീഴ്ത്തുകയാണ് ചെയ്തത്.
ഏകദേശം 158 കിലോ ഭാരമുള്ള മുതലയായിരുന്നു ഇത്. ഫ്ളോറിഡയില്‍ മുതലകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്.
എന്നാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ മുതലയാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha