താനെയിലെ ഷോപ്പിങ്ങ് മാളിലും സ്റ്റാര്‍ ഹോട്ടലിലും പുള്ളിപ്പുലി കയറി! വനംവകുപ്പ് പിടികൂടി !

കാടിറങ്ങിയ പുള്ളിപ്പുലിയെ 5 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ വനംവകുപ്പ് പിടികൂടി.
ഇക്കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന്, താനെ സമതാ നഗര്‍ കോറം ഷോപ്പിങ് മാളിനു സമീപം കണ്ട പുലി, പിന്നീട് മാളിന്റെ പാര്‍ക്കിങ്ങിലേക്കു കയറുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ പൊലീസും വനംവകുപ്പും മൂന്നു മണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വസന്ത്‌വിഹാറിലേക്കു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടേക്കു കുതിച്ചു.
അതിനിടെയാണ് താനെ കാഡ്ബറി ജംക്ഷനിലെ ഹോട്ടല്‍ സത്കാര്‍ റെസിഡന്‍സിയുടെ ബേസ്‌മെന്റില്‍ പുലി എത്തിയതായി വിവരം ലഭിച്ചത്. പാഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് കെണിയിലാക്കി.
ബോറിവ്‌ലി സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കു പുലിയിറങ്ങാറുണ്ട്.
https://www.facebook.com/Malayalivartha


























