Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാറില്‍ താലിയണിഞ്ഞൊരു കരണംമറിയല്‍, ഇണയെ വശീകരിക്കാനുള്ള താലിക്കുരുവിയുടെ തന്ത്രം!

24 FEBRUARY 2019 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അങ്ങാടിക്കുരുവിയെക്കാള്‍ അല്‍പംകൂടി ചെറിയ പക്ഷിയാണ് താലിക്കുരുവി(Grey-breasted Prinia). സദാ ചിലച്ചുകൊണ്ട് ഇലകളിലും ചില്ലകളിലും ചാഞ്ചാടിയും തുള്ളിക്കളിച്ചും വിഹരിക്കുന്ന, അടങ്ങിയിരിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കൊച്ചു പക്ഷി. അഞ്ചും ആറും എണ്ണമുള്ള കൂട്ടമായാണു മിക്കവാറും ഇവയെ കാണാനാവുക. ചില കൂട്ടങ്ങളില്‍ ഇരുപതും മുപ്പതുംവരെ പക്ഷികളുണ്ടാകും. ചിലപ്പോഴൊക്കെ ഒറ്റയ്ക്കും രണ്ടെണ്ണത്തെ ഒരുമിച്ചും കാണാം.

താലിക്കുരുവികള്‍ കേരളത്തില്‍ മിക്കയിടത്തുമുണ്ട്. പൊന്തകളിലും കുറ്റിക്കാടുകളിലും മുളങ്കൂട്ടങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടല്‍കാടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവയെ കാണാം. ഇന്ത്യയില്‍ മിക്കയിടങ്ങളിലും ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ തുടങ്ങിയ സമീപ രാജ്യങ്ങളിലും താലിക്കുരുവികളും അവയുടെ വ്യത്യസ്ത ഉപവിഭാഗങ്ങളും കാണപ്പെടുന്നുണ്ട്. പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന ഉപവിഭാഗത്തിന്റെ മാറില്‍ സന്താനോല്‍പാദന കാലത്തു വീതികൂടിയ ചാരത്താലി പ്രത്യക്ഷപ്പെടും.

വണ്ടുകള്‍, ഉറുമ്പുകള്‍, തുമ്പികള്‍ തുടങ്ങിയ പ്രാണികളും പുഴുക്കളുമാണ് താലിക്കുരുവിയുടെ മുഖ്യാഹാരം. മുരിക്ക്, ചമത തുടങ്ങിയ വൃക്ഷങ്ങളുടെ പൂക്കളില്‍നിന്ന് തേന്‍ ഉണ്ണുന്ന ശീലമുണ്ട്. തേന്‍ നുകരുമ്പോള്‍ കൊക്കിലും മുഖത്തും പൂമ്പൊടി പറ്റിപ്പിടിക്കും. ചിലപ്പോള്‍ പൂമ്പൊടി പറ്റിപ്പിടിച്ചു നെറ്റിത്തടത്തിനു നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഇതു പക്ഷിയെ തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ചില പൂമരങ്ങളില്‍ പരാഗണം നടത്താന്‍ താലിക്കുരുവി സഹായിക്കാറുണ്ട്.

പ്രജനന കാലമായാല്‍ ആണ്‍പക്ഷി പെണ്ണിനെ ആകര്‍ഷിക്കാനായി ഉച്ചത്തില്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കും. വായുവില്‍ കരണംമറിഞ്ഞു പറന്നും പൂവന്‍ പിടയെ വശീകരിക്കാറുണ്ട്. സാധാരണയായി ഒരു കൂട്ടില്‍ മൂന്ന് മുട്ടയിടും. ഇളം വെളുപ്പോ ഇളം നീലയോ നിറത്തിലുള്ള മുട്ടയുടെ പുറംതോടില്‍ ധാരാളം തവിട്ടു പുള്ളികളും അടയാളങ്ങളും കാണാം. വിരളമായി പുള്ളികളില്ലാത്ത മുട്ടയും കാണാറുണ്ട്. കൂടു നിര്‍മാണം പൂര്‍ത്തിയാകുംമുന്‍പേ മുട്ടയിട്ടുതുടങ്ങും. പൂവനും പിടയും അടയിരിക്കാറുണ്ട്. 10-11 ദിവസമാണ് അടയിരിപ്പുകാലം.

കുഞ്ഞുങ്ങള്‍ പറക്കാറായാലും അച്ഛനമ്മമാര്‍ കുറേക്കാലത്തേക്ക് അവയെ ഒപ്പം കൊണ്ടുനടന്നു തീറ്റിപ്പോറ്റും. പക്ഷിയുടെ പുറത്തിന് ഇളംതവിട്ടു കലര്‍ന്ന ചാരനിറമാണ്. അടിഭാഗം വെളുത്തിട്ടും. വെളുത്ത പുരിക അടയാളം കാണാം. വാലില്‍ വെളുപ്പും കറുപ്പും നിറത്തിലുള്ള പട്ടകളുണ്ട്. വാലറ്റത്തിന് വെളുപ്പുനിറമാണ്. കൂടുകൂട്ടുന്ന കാലത്തു മാറില്‍ ചാരത്താലി പ്രത്യക്ഷപ്പെടും. പുരികവര അവ്യക്തമാകും.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (5 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (20 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (32 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (49 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends