ഷോറൂമില്‍ ഡിസ്‌പ്ലേ ചെയ്തിരുന്ന കാര്‍ ഓടിച്ച യുവതി ഷോറൂം ഇടിച്ചുതകര്‍ത്തു!

പുതിയ കാര്‍ വാങ്ങുംമുന്‍പ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്.
എന്നാല്‍ ഷോറൂമില്‍ ഡിസ്‌പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്.
ഹിമാചല്‍ പ്രദേശിലെ ഒരു കാര്‍ ഷോറൂമിലെത്തിയ പെണ്‍കുട്ടിക്ക് പറ്റിയ അബദ്ധങ്ങളുടെ ദൃശ്യമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ പെണ്‍കുട്ടി സെയില്‍സ് എക്‌സിക്യൂട്ടിവിനോട് വിശദാംശങ്ങള്‍ ചോദിച്ചറിയുന്നത് വിഡിയോയില്‍ കാണാം.
എന്നാല്‍ പെട്ടെന്ന് കാര്‍ അതിവേഗം മുന്നോട്ട് കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്ത് മുന്‍ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
https://www.facebook.com/Malayalivartha


























