സന്തോഷം വാരിനിറച്ചിരുന്നു ആ കപ്പലണ്ടിപൊതിയില്‍ ! അതുകൊണ്ട് ആ വീഡിയോ കണ്ടവര്‍ക്കെല്ലാം മനസ്സു നിറഞ്ഞു തുളുമ്പി!

ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ഒരു യുവാവാണ് വിഡിയോയില്‍ ഉള്ളത്. അയാള്‍ക്ക് മുന്നില്‍, തെരുവില്‍ വളരുന്ന ഒരു കുഞ്ഞ് വല്ലാത്ത കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു.
പണം നല്‍കി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ആ കുട്ടിയ്ക്ക് ഇല്ലാത്തത് കൊണ്ടാകണം കുട്ടി വില്‍പന ക്കാരനെ ഏറെ നേരം വെറുതേ നോക്കി നിന്നതേയുള്ളൂ.
ബാലന്റെ വിശപ്പോ കപ്പലണ്ടിയ്ക്കായുള്ള ആഗ്രഹമോ പറയാതെ തന്നെ ആ കപ്പലണ്ടി വില്‍പ്പനക്കാരനും മനസ്സിലായി.
യുവാവ് ഒരു കപ്പലണ്ടിപ്പൊതിയെടുത്ത് അവന് നേരെ നീട്ടി.
സന്തോഷത്തോടെ ചെറു ചിരിയോടെ കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറുകയാണ്.
https://www.facebook.com/Malayalivartha


























