ഭാര്യയ്ക്ക് പ്രണയദിനസമ്മാനമായി നല്‍കിയ ലോട്ടറി ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം

പ്രണയദിനത്തില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയ ഭാഗ്യക്കുറിക്ക് ഒരു മില്യണ്‍ ഡോളര്‍.
ഈ അപൂര്‍വ ഭാഗ്യം അമേരിക്കയിലെ വെര്‍ജീനിയ സ്വദേശികളായ ദമ്പതികള്‍ക്കാണ് ലഭിച്ചത്.
പ്രണയദിനത്തില്‍ ഭാര്യ മഡോണയ്ക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് ഭര്‍ത്താവ് ടെറി മഡ്ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ജോലി തിരക്ക് കാരണം അദ്ദേഹം സമ്മാനത്തിന്റെ കാര്യം മറന്നു പോയി.
വൈകുന്നേരമായപ്പോഴേക്കും ഇതേക്കുറിച്ച് ഓര്‍മ വന്ന അദ്ദേഹം സമ്മാനം വാങ്ങുവാനായി അടുത്തുള്ള കടയില്‍ പോയി.
ഈ യാത്രയിലാണ് വെറുതെ ഒരു ലോട്ടറി അദ്ദേഹം എടുത്തത്. തിരികെ വീട്ടിലെത്തിയപ്പോള്‍ വാങ്ങിയ സമ്മാനത്തോടൊപ്പം ഈ ലോട്ടറി ടിക്കറ്റും അദ്ദേഹം ഭാര്യയ്ക്ക് നല്‍കി. പിന്നീടാണ് ഈ ലോട്ടറിക്ക് സമ്മാനം ലഭിച്ചെന്ന് ഇരുവരും അറിയുന്നത്.
ആദ്യം അമ്പരപ്പും പിന്നീട് വളരെ സന്തോഷവും തോന്നിയെന്നാണ് ഇവരുടെ പ്രതികരണം. ഇരുവരും ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഈ പണം ഉപയോഗിച്ച് രാജ്യം മുഴവന്‍ സഞ്ചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























