ഐഡന്റിറ്റി കാര്‍ഡ് കൂടെ കൊണ്ടുപോകാന്‍ സ്ഥിരമായി മറക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ യുവാവ് ചെയ്ത സാഹസം എന്തെന്നറിയൂ...ഐഡന്റിറ്റി കാര്‍ഡ് കൈയ്യില്‍ ഇല്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് എന്തെന്നും അറിയണം!

ഐഡന്റിറ്റി കാര്‍ഡ് എടുക്കുവാന്‍ മറക്കുന്നത് സ്ഥിരമായതിനെ തുടര്‍ന്ന് യുവാവ് ഐഡന്റി കാര്‍ഡ് കൈയില്‍ പച്ചകുത്തി. വിയറ്റ്‌നാം സ്വദേശിയാണ് കക്ഷി. ഇതിനുള്ള കാരണമാണ് അതിലേറെ രസകരം.
സുഹൃത്തുക്കളുമൊത്ത് കറങ്ങാന്‍ പോകുമ്പോള്‍ ഇദ്ദേഹം മദ്യപിക്കാറുണ്ട്. മദ്യപിക്കുവാന്‍ പ്രായപൂര്‍ത്തിയാകണമെന്ന കര്‍ശന നിയമമുള്ള രാജ്യമാണ് വിയറ്റ്‌നാം.
ഇദ്ദേഹത്തെ കണ്ടാല്‍ പ്രായപൂര്‍ത്തിയായ ആളായി തോന്നാത്തതിനാല്‍ നൈറ്റ് ക്ലബ്ബുകളിലെ സുരക്ഷാ ജീവനക്കാര്‍ ഐഡന്റി കാര്‍ഡ് ആവശ്യപ്പെടാറുണ്ട്.
എന്നാല്‍ ഇത് എടുക്കുവാന്‍ മറക്കുന്നത് കാരണം ബാറില്‍ പ്രവേശിക്കാനാവാതെ തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ഇത് പലതവണ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ യുവാവിനെ പ്രേരിപ്പിച്ചത്.
കൈയില്‍ ഐഡന്റിറ്റി കാര്‍ഡ് പച്ചകുത്തിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെ ഈ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു.
https://www.facebook.com/Malayalivartha


























