ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതി പിടിവിട്ട് ട്രാക്കിലേയ്ക്ക് വീഴാന്‍ തുടങ്ങവേ യാത്രക്കാരിലൊരാള്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍

റയില്‍വേയ്ക്ക് വലിയ തലവേദനയാണ് ജീവാപായം വിളിച്ചുവരുത്തുന്ന തരത്തിലുള്ള യാത്രക്കാരുടെ പെരുമാറ്റം. അക്കൂട്ടത്തിലൊന്നാണ് ഇന്നലെ മുംബൈ മലാഡ് റയില്‍വേ സ്‌റ്റേഷനില്‍ സംഭവിച്ചത്.
സ്‌റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച യുവതിയാണ് പിടിവിട്ട് വീണത്.
ഫ്‌ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴാന്‍ തുടങ്ങിയ യുവതിയെ ഓടിയെത്തിയ യുവാവ് രക്ഷിക്കുകയായിരുന്നു.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
യാത്രക്കാരനായ യുവാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഉടന്‍ തന്നെ റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ പരിശോധിച്ചു. ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























