ഇമ്രാന്‍ ഖാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

പുല്‍വാമ ആക്രമണം ഇന്ത്യന്‍ ജനതയെ മുഴുവന്‍ വേദനയിലാഴ്ത്തിയിരുന്നുവെങ്കിലും വ്യോമസേന ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഇന്ത്യക്കാരനും സ്വീകരിക്കുന്നത്.
അതിനു പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടാന്‍ മലയാളികളുടെ തിരക്കും.
ഇമ്രാന്‍ ഖാന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിലാണ് മലയാളികള്‍ വിമര്‍ശനപ്പെരുമഴയൊരുക്കുന്നത്.
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂന്തോട്ടം നീ തന്നു. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍, ചൈനീസ് യുദ്ധവിമാനം സ്റ്റാര്‍ട്ടാക്കാനറിയാവുന്നവര്‍ക്ക് പാകിസ്ഥാനില്‍ വന്‍ തൊഴിലവസരം, ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യംകൊടുത്തു, എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍... തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.


https://www.facebook.com/Malayalivartha


























