കാറിന്റെ പിന്നില്‍ കെട്ടിയിട്ട ടയറില്‍ മകനെ ഇരുത്തി കെട്ടിവലിച്ചുകൊണ്ട് പിതാവിന്റെ കാറോടിക്കല്‍!

ചൈനയിലെ ഹന്‍ഡാന്‍ സിറ്റിയില്‍ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഞെട്ടലുളവാക്കുന്നു.
കാറുമായി ബന്ധിപ്പിച്ച ടയറില്‍ മകനെ ഇരുത്തി റോഡില്‍ കൂടി പിതാവ് കാര്‍ ഓടിച്ചു പോകുകയായിരുന്നു.
ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് പ്രചരിച്ചത്.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
കുട്ടിയുമായി പിതാവ് സാഹസിക യാത്ര നടത്തിയപ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലായിരുന്നത് വലിയ അപകടമൊഴിവാക്കാനായി.
ഏതായാലും ഇയാള്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























