Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തോട്ടപ്പള്ളി തീരത്ത് വിരിഞ്ഞിറങ്ങിയത് 110 കടലാമ കുഞ്ഞുങ്ങള്‍!

11 APRIL 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗ്രീന്‍ റൂട്‌സ് പ്രവര്‍ത്തകര്‍ തോട്ടപ്പള്ളിയില്‍ സംരക്ഷിച്ച 116 കടലാമ മുട്ടകളില്‍ ഒലിവ് റിഡ്ഡി ഇനത്തില്‍പ്പെട്ട 110 കുഞ്ഞുങ്ങള്‍ വിരിഞ്ഞു. 48 ദിവസം കൊണ്ടാണ് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.

കടുത്തചൂടിനെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതിനാലാണ് ഇത്രയും കുഞ്ഞുങ്ങളെ വിരിയിക്കാന്‍ സാധിച്ചത്. ഇതിനുമുമ്പ് പല്ലനയില്‍ 63 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 14-നായിരുന്നു ആദ്യ കൂട് മുട്ടകള്‍ ലഭിച്ചത്. ശക്തമായ മഴയേയും കടലാക്രമണ ഭീഷണിയേയും നേരിട്ട് 106 മുട്ടകളില്‍ നിന്നും 53 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ സീസണില്‍ തോട്ടപ്പള്ളി, പല്ലന തീരങ്ങളില്‍ മുട്ടയിടാനെത്തിയത് 11 ഒലിവ് റിഡ്‌ലി കടലാമകളായിരുന്നെങ്കില്‍ ഇത്തവണ എത്തിയത് മൂന്ന് ആമകള്‍ മാത്രം.

പ്രളയം, തീരം കവര്‍ന്നത് ഇവയുടെ പ്രജനനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന തീരം എവിടെയാണോ അവിടെ മാത്രമേ കടലാമകള്‍ മുട്ടയിടാനായി തെരഞ്ഞെടുക്കൂ. ലോകത്തെവിടെയായിരുന്നാലും പ്രജനന സമയമാകുമ്പോള്‍ തീരം തേടിയുള്ള ഇവയുടെ യാത്ര തുടങ്ങും. പ്രജനന തീരങ്ങളുടെ നാശം, കടല്‍ഭിത്തി നിര്‍മാണം, അനിയന്ത്രിതമായ മണല്‍ ഖനനം, ആഗോളതാപനം എന്നിവ മൂലം ഇവ വംശനാശ ഭീഷണിയിലാണ്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയാണ് പ്രജനന സമയം. ഈ സമയങ്ങളില്‍ ട്രോള്‍നെറ്റുകളിലും കടലില്‍ ഉപേക്ഷിക്കുന്ന വലകളിലും കുടുങ്ങി ചത്ത് തീരത്തടിയുന്ന കടലാമകളുടെ എണ്ണം വളരെയേറെയാണ്.

ഇറച്ചിക്കായി ഇവയെ വേട്ടയാടുന്നതും മുട്ടകള്‍ മനുഷ്യരും കുറുക്കന്‍, തെരുവുനായ്ക്കള്‍, കീരി മുതലായവ ആഹാരമാക്കുന്നതും ഇവയുടെ വംശ വര്‍ധനവിനു വിഘാതമാകുന്നു. മത്സ്യസമ്പത്തിനും കടലിന്റെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്ന കടല്‍ ചൊറികളുടെ (ജെല്ലിഫിഷ്) വര്‍ധനവിനെ തടയുന്നതില്‍ കടലാമകള്‍ മുഖ്യപങ്കുവഹിക്കുന്നു.

ലെതര്‍ബാക്ക് എന്നയിനം കടലാമകള്‍ ഒരു ദിവസം 200 കിലോയോളം ജെല്ലി ഫിഷിനെ ഭക്ഷിക്കും. വംശനാശ ഭീഷണി നേരിടുന്ന ഇവയെ വന്യജീവി നിയമം 1972 പട്ടിക-1 പ്രകാരം വനം വന്യജീവി വകുപ്പ് ആലപ്പുഴ ജില്ല സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ സംരക്ഷിച്ചു വരുന്നു.

സോഷ്യല്‍ ഫോറസ്ട്രി ആലപ്പുഴ ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കു വിട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്ങന്നൂര്‍ റേഞ്ച് ഓഫീസര്‍ ഗണേശന്‍ ആശംസയും ഗ്രീന്‍ റൂട്‌സ് പ്രസിഡന്റ് എം.ആര്‍. ഓമനക്കുട്ടന്‍ അധ്യക്ഷതയും വഹിച്ചു. സജി ജയമോഹന്‍, റഷീദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends