പ്രസംഗത്തിനിടെ തലചുറ്റി വീണ കമാന്‍ഡോ വീണ്ടും ജോലി തുടരാന്‍ ഒരുങ്ങവേ രാജ്നാഥ് സിങ് പറഞ്ഞു, '' ഡോണ്ട് വറി ബേട്ടാ, ജാവോ''!
നാഗമ്പടം മൈതാനത്ത് എന്‍ഡിഎ പൊതുയോഗത്തില്‍ രാജ്നാഥ് സിങിന്റെ പ്രസംഗം നടക്കുന്നതിനിടെ സുരക്ഷാ സേനയിലെ കമാന്‍ഡോ തലചുറ്റി വീണു.
വേദിയുടെ താഴെ വലതു വശത്തായി നിലയിറുപ്പിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വീണത്.
പൊലീസും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉടന്‍ തന്നെ വീണ ഉദ്യോഗസ്ഥന്റെ സമീപത്ത് എത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ പരിഭ്രാന്തിയിലായി ജനം.
പ്രസംഗം പാതിയില്‍ നിര്‍ത്തിയ രാജ്നാഥ് സിങ് വൈദ്യസഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.
വീണെങ്കിലും വീണ്ടും ജോലി തുടരാന്‍ തയാറായിരുന്നു കമാന്‍ഡോ. ഒടുവില്‍ ''ഡോണ്ട് വറി ബേട്ടാ, ജാവോ'' എന്നാവര്‍ത്തിച്ചു പറഞ്ഞാണ് രാജ്നാഥ് സിങ് പൊലീസ് വാഹനത്തിലേക്ക് അദ്ദേഹത്തെ പറഞ്ഞയച്ചത്.
https://www.facebook.com/Malayalivartha