ബൈക്ക് തീപിടിച്ചത് അറിയാതെ അതില്‍ സഞ്ചരിക്കയായിരുന്ന ദമ്പതിമാരെ പൊലീസ് രക്ഷിച്ചു!
ഇക്കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ വിഡിയോ, തീപിടിച്ച ബൈക്കില്‍ പോകുന്ന ദമ്പതിമാരെ പിന്തുടര്ന്നു രക്ഷിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളാണ്.
ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
മൊബൈല്‍ പൊലീസ് കണ്ട്രോള് റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.
ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്.
തീ ആളിപ്പടര്‍ന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല .
ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടര്ന്നു പിടിക്കുകയായിരുന്നു.
തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമൊഴിവായി.
https://www.facebook.com/Malayalivartha