കെട്ടാനൊരുങ്ങിയാല്‍ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ആരാധികയ്ക്ക് ഉണ്ണിയുടെ രസികന്‍ മറുപടി
നടന് സണ്ണി വെയ്ന്‍ വിവാഹിതനായ വാര്‍ത്ത ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വിവാഹിതനാകാന്‍ പോകുന്നതിന്റെ യാതൊരു സൂചനയും നല്‍കാതെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയുടെ കഴുത്തില്‍ താരം മിന്ന് കെട്ടിയത്.
ഇപ്പോഴിതാ സണ്ണിവെയ്ന് ചെയ്തതു പോലെ പെട്ടന്ന് ഒരുദിവസം ഗുരുവായൂരില്‍ പോയി താലി കെട്ടിയാല്‍ അഞ്ചു തലമുറയെ വരെ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഉണ്ണി മുകുന്ദന് മുന്നറിയിപ്പ് നല്കി ഒരു ആരാധിക. അതിന് ഉണ്ണിമുകുന്ദന് നല്കിയ മറുപടിയാണ് ഏറെ ചിരിപ്പിക്കുന്നത്.
അഞ്ജന എലിസബത്ത് സണ്ണി എന്ന ആരാധികയാണ് ഉണ്ണി മുകുന്ദനോട് ഇങ്ങനെ പറഞ്ഞത്.'ഉണ്ണി മുകുന്ദനോടാണ്. വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം. അല്ലാതെ പെട്ടന്ന് ഒരു ദിവസം ഇങ്ങനെ ഗുരുവായൂര്‍ പോയി താലികെട്ടീന്നെങ്ങാനം അറിഞ്ഞാല്‍ താങ്കളുടെ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയും..എന്നാലും എന്റെ സണ്ണിച്ചായന്'. അഞ്ജന കുറിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഉണ്ണി മുകുന്ദന്റെ മറുപടിയുമെത്തി. 'ഒരു ഫോര്‍വേഡഡ് മെസേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ലൈന്‍ എന്നു പറഞ്ഞത് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടിപ്പോയി. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്. അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ'. ഉണ്ണി മുകുന്ദന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/Malayalivartha