ഇഗ്ബോ ഓറ: ഇരട്ടകളുടെ തലസ്ഥാനം
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒരു ഗോത്രവര്‍ഗ വിഭാഗമാണ് യൊരൂബ.
ഇഗ്ബോ ഓറ ഗ്രാമത്തിലാണ് യൊരൂബ ഗോത്രത്തില്‍പ്പെട്ട ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത്.
ഇഗ്ബോ ഓറയിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു - ലോകത്തിലെ ഇരട്ടകളുടെ തലസ്ഥാനത്തേക്ക് സ്വാഗതം.
ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്ക് ഏറ്റവുമധികം ഉള്ള ഗ്രാമമാണ് ഇഗ്ബോ ഓറ.
ഇവിടെ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 50 സെറ്റ് ഇരട്ടകളുണ്ടാകുമെന്നാണ് കണക്ക്.
ഇരട്ടക്കുട്ടികള്ക്കിടാന് പ്രത്യേക പേരുപോലും ഉണ്ട്. ആദ്യം ജനിക്കുന്ന കുട്ടിയെ തയ്വോ എന്നും രണ്ടാമത് ജനിക്കുന്ന കുട്ടിയെ കെഹിന്ഡേ എന്നും വിളിക്കും.
https://www.facebook.com/Malayalivartha