കിണറ്റില്‍ വീണമൂര്ഖനെ കുരുക്കിട്ട് പിടിച്ചു; പക്ഷേ കാഴ്ചക്കാര്‍ കൂടിയതോടെ പാമ്പിനെ പുറത്തെടുക്കാന്‍ ആവാതെ കിണറ്റില്‍ കെട്ടി നിര്‍ത്തി!
കറുകച്ചാലില്‍ കണറ്റില്‍ ചാടിയ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ കുരുക്കിട്ട് പിടിച്ചു.
കറുകച്ചാല്‍ ടൗണിനു സമീപം പുത്തന്‍കുളം അലക്സാണ്ടറുടെ വീട്ടിലെ കിണറ്റില്‍ ചാടിയ പാമ്പിനെയാണ് പിടികൂടിയത്.
കിണറ്റില്‍ പാമ്പിനെ കണ്ടെത്തിയത് വൈകുന്നേരം ആറരയോടെയാണ്.
നാട്ടുകാരില്‍ ഒരാള്‍ കയറുകൊണ്ട് കുരുക്ക് ഉണ്ടാക്കി രാത്രി എട്ടരയോടെ പാമ്പിനെ കുടുക്കുകയായിരുന്നു.
കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പുറത്തെടുത്താല്‍ അപകടം ഉണ്ടാകുമെന്ന് കരുതി കണറ്റിനുള്ളില് തന്നെ മൂര്‍ഖനെ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
നാട്ടുകാര്‍ വനംവകുപ്പിലും പോലീസിലും വിരമറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha