റോഡില്‍ അശ്രദ്ധമായി തിരിച്ച ബൈക്കിന്റെ പിന്നില്‍ എസ്യുവി ഇടിച്ച് തെറിച്ച ബൈക്ക് യാത്രക്കാരന് വീണത് കാറിന്റെ ടയറിന്റെ അടിയില്‍!തലനാരിഴ വ്യത്യാസത്തിന് ജീവന് രക്ഷപ്പെട്ടു!
അമിതവേഗവും അശ്രദ്ധയും റോഡുകള്‍ ചോരക്കളമാക്കുന്നതിന്റെ നടുക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അപകടത്തില്‍ പെട്ടത് അശ്രദ്ധമായി ലൈന്‍ മുറിച്ചുകടന്ന ബൈക്കാണ്. അമിത വേഗത്തിലെത്തിയ കാറും അപകടത്തില്‍ ഒരുപോലെ ഉത്തരവാദിയാണ്.
ബെംഗളൂരുവില്‍ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
നാലുവരി പാതയില്‍ വലത്തേക്ക് തിരിയാന്‍ ലൈന്മാറിയപ്പോഴാണ് ബൈക്ക് യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചത്.
ബൈക്കിന് പിന്നില്‍ അമിതവേഗത്തിലെത്തിയ എസ്യുവി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എസ്യുവിയുടെ അടിയിലേയ്ക്കാണ് ബൈക്ക് യാത്രക്കാര്‍ ചെന്നുവീണത്.
എസ്യുവിയിലെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഇവരെ വാഹനത്തിന് അടിയില്‍ നിന്നു വലിച്ചുമാറ്റുകയായിരുന്നു. വിഡിയോ കാണാം.
https://www.facebook.com/Malayalivartha