കലക്ടര്‍ ടി.വി അനുപമ പോലീസുകാര്‍ക്കൊപ്പം ഭാരമുള്ള വോട്ടിങ് പെട്ടി ചുമക്കുന്നതിന്റെ ദൃശ്യങ്ങള്‍
നാടെങ്ങും തിരഞ്ഞെടുപ്പിന്റെ ചൂടാണ്. വോട്ടിങ്ങ് സാമഗ്രികള്‍ കേന്ദ്രങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
ഇത്തരം തെരഞ്ഞെടുപ്പ് കാഴ്ചകള്‍ക്കിടയില്‍ വീണ്ടും സോഷ്യല്‍മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ.
പോലീസുകാര്‍ക്കൊപ്പം വോട്ടിംഗ് സാമഗ്രികളുടെ ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ വൈറലാകുകയാണ്.
കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും ഒരു ലാളിത്യത്തിന്റെ നേര്‍ക്കാഴ്ച വൈറലാകുകയാണ്.
https://www.facebook.com/Malayalivartha