കുഞ്ഞെത്തിയപ്പോള്‍ ബേബി ഷവര്‍ ചിത്രങ്ങള്‍ ചാക്കോച്ചന്‍ പുറത്തുവിട്ടു

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ്.
ഏപ്രില്‍ 18-നായിരുന്നു താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ബേബി ഷവറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
കുട്ടി ജനിച്ചതിന് ശേഷം, മുന്‍പ് നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.
നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്.
2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലില്‍ തന്നെയാണ് പ്രിയയുടെ ജന്മദിനവും.
അതേ മാസത്തില്‍ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഈ ഏപ്രില്‍.
https://www.facebook.com/Malayalivartha



























