ഇസ്ലാമില്‍, എങ്ങനെയാണ് ഭര്‍ത്താവ് ഭാര്യയെ തല്ലേണ്ടത് എന്ന് പഠിപ്പിക്കുന്നു ഒരു ഖത്തര്‍ പൗരന്‍!

ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വിഡിയോക്കെതിരെ രോഷം ശക്തമാകുന്നു. ഭാര്യമാരെ എങ്ങനെ തല്ലണമെന്ന് ഭര്‍ത്താക്കന്‍മാരെ പഠിപ്പിക്കുന്ന വീഡിയോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അബിദ് അല്‍ അസീസ് അല്‍ ഖസ്‌റജ് എന്ന സോഷ്യോളജിസ്റ്റ് ആണ് വിഡിയോ ചെയ്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞാല്‍ പല ഭര്‍ത്താക്കന്മാര്‍ക്കുമുള്ള സംശയമാണ് ഭാര്യയെ എങ്ങനെ തല്ലണമെന്നുള്ളത്. ദിവസവും ഭാര്യയെ തല്ലേണ്ട ആവശ്യകത ഇല്ലെന്നും പറയുന്നു. പക്ഷേ ഒരു വീട്ടില്‍ നേതാവ് എപ്പോഴും ഭര്‍ത്താവായിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കമ്പനിയിലെ മാനേജറെ പോലെയായിരിക്കണം ഭര്‍ത്താവ്. ഭാര്യയെ അച്ചടക്കത്തോടെ നിര്‍ത്തണം. എന്നാല്‍ മാത്രമേ കുടുംബം സുഗമമായി മുന്നോട് പോകൂ.
ഇസ്ലാമില്‍ എങ്ങനെയാണ് ഭര്‍ത്താവ് ഭാര്യയെ തല്ലേണ്ടത്? സ്‌നേഹത്തോടെ ചെറുതായി അടിക്കുക. ഭര്‍ത്താവിന്റെ ആധിപത്യം ഭാര്യ മനസ്സിലാക്കുന്നതിനാണ് ഇത്. ഭാര്യയുടെ ഇരുവശങ്ങളിലുമായി രണ്ട് കൈകള്‍കൊണ്ട് ചെറുതായി അടിക്കണം എന്നാണ് പറയുന്നത്. അല്ലാതെ മുഖത്തും മറ്റ് ശരീരഭാഗത്തും ഉപദ്രവം ഏല്‍പ്പിക്കരുതെന്നും പറയുന്നു.
ഭര്‍ത്താവിന്റെ ശക്തിയും ബലവും ഭാര്യ മനസിലാക്കണമെന്നും ഇതിന് വേണ്ടിയാണ് ഭാര്യയെ തല്ലുന്നതെന്നും കുടുംബത്തില്‍ ഭര്‍ത്താവിനുള്ള മേല്‍ക്കോയ്മ ഭാര്യയ്ക്കു മുന്നില്‍ പ്രകടിപ്പിക്കണമെന്നും പറയുന്ന വീഡിയോയില്‍, നമ്മുടെ ശരീരത്തില്‍ വന്നിരിക്കുന്ന കൊതുകിനെ കൊല്ലാന്‍
അടിക്കുമ്പോള്‍ ഉപയോഗിക്കുന്നത്ര ശക്തി പോലും ഭാര്യയുടെ മേല്‍ പ്രയോഗിച്ചുകാണുന്നില്ല. വീഡിയോയ്ല്‍ പറയുന്ന പ്രകാരമാണ് അടിക്കുന്നതെങ്കില്‍, ഭര്‍ത്താവിന്റെ ശക്തിയും ബലവമൊന്നും ഭാര്യയ്ക്ക് അറിയാനാവില്ല!
ഏതായാലും വിഡിയോയുടെ ഉള്ളടക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം അറുപത് ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. നാലായിരത്തോളം പേര്‍ വിഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ ഇയാള്‍ക്കൊപ്പം ഒരു കുട്ടിയെയും കാണാം.
https://www.facebook.com/Malayalivartha