Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് അച്ഛന്‍മാരും ഒരമ്മയും ചേര്‍ന്ന് വളര്‍ത്തുന്ന പരുന്തിന്‍കുഞ്ഞുങ്ങള്‍

22 APRIL 2019 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇല്ലിനോസിലെ ഒരു പരുന്ത് കുടുംബം, കുടുംബം എന്നാല്‍ അച്ഛനും അമ്മയും മക്കളും അടങ്ങുന്നതാണെന്ന ധാരണ തിരുത്തിക്കുറിക്കുകയാണ്്. മിസിസിപ്പി നദിക്കരയില്‍ കണ്ടെത്തിയ കൂട്ടിലാണ് മൂന്ന് പരുന്തുകള്‍ ചേര്‍ന്ന് മക്കളെ വളര്‍ത്തുന്ന കാഴ്ച ഗവേഷകര്‍ കണ്ടത്. അടയിരിക്കുന്നതു മുതല്‍ കുട്ടികള്‍ക്ക് ഇരതേടി എത്തിക്കുന്നതു വരെയുള്ള പ്രവര്‍ത്തികള്‍ മൂന്നു പേരും ചേര്‍ന്നാണ് ചെയ്യുന്നതെന്ന് മാസങ്ങളായി ഇവയെ നിരീക്ഷിക്കുന്ന ഗവേഷകര്‍ പറയുന്നു.

സ്റ്റാര്‍ എന്ന അമ്മ പരുന്തും വാലര്‍ 1, വാലര്‍ 2 എന്നീ അച്ഛന്‍ പരുന്തുകളുമാണ് കൂട്ടിലുള്ളത്. കൂട് വൃത്തിയാക്കുന്നതിലും അടയിരിക്കുന്നതിലും ഇരതേടുന്നതിലുമെല്ലാം മൂവരും തമ്മിലുള്ള ഐക്യം ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഈ പക്ഷികുടുംബത്തെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറയും വന്യജീവി വകുപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയില്‍ തന്നെ മുന്‍പ് മൂന്നിടങ്ങളില്‍ സമാനമായ പരുന്ത് കുടുംബത്തെ കണ്ടെത്തിയിരുന്നു. 1977-ല്‍ അലാസ്‌കയിലും, 1983-ല്‍ മിനസോട്ടയിലും, 1992-ല്‍ കലിഫോര്‍ണിയയിലുമാണ് ഇത്തരം പരുന്ത് കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങളില്‍ രണ്ട് അച്ഛന്‍മാരുണ്ടെങ്കിലും പ്രത്യുല്‍പാദനത്തില്‍ ഒരാള്‍ക്കു മാത്രമെ പങ്കുണ്ടാകൂ എന്നും ഗവേഷകര്‍ പറയുന്നു. മൂന്നാമതായി എത്തുന്ന ആണ്‍ പരുന്തിന് ഒരു ലീവ് ഇന്‍ പങ്കാളിയുടെയും വളര്‍ത്തച്ഛന്റേയും റോളുകളാണുണ്ടാകുക.

ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ മൂന്നംഗ കുടുംബത്തിന് ഏതാണ്ട് 4 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ ഈ കൂട് നിര്‍മിക്കുമ്പോള്‍ രണ്ടംഗങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. വാലര്‍-1 ഉം ഹോപ് എന്ന പെണ്‍ പരുന്തും. ഇരുവരും ചേര്‍ന്ന് കൂട് നിര്‍മിക്കുകയും ഒരുമിച്ചു താമസമാക്കുകയും ചെയ്തു. വൈകാതെ ഹോപ് മുട്ടകളിട്ടു. പക്ഷേ ഇതോടെ വാലര്‍ 1-ന്റെ ഉത്തരവാദിത്തമില്ലായ്മ പുറത്തു വന്നു. അടയിരിക്കാനോ, അടയിരിക്കുന്ന ഹോപിന് ഭക്ഷണം നല്‍കാനോ വാലര്‍ 1 തയ്യാറായില്ല. ഇതോടെ ഹോപിന് തനിയെ ഇര തേടേണ്ടതും അട ഇരിക്കേണ്ടതുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു. ഇതിനിടെ മുട്ടകള്‍ വിരിഞ്ഞെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനും വാലര്‍-1 തയ്യാറായില്ല. ഇതോടെയാണ് ഹോപിന്റെ പുതിയ ഇണ എന്ന നിലയില്‍ വാലര്‍-2 ഈ കൂട്ടിലേക്കെത്തിയത്.

സാധാരണ മറ്റൊരു ആണ്‍പക്ഷി കൂട്ടിലേക്കെത്തുന്നത് നിലവിലെ ആണ്‍പക്ഷി എതിര്‍ക്കേണ്ടതാണെങ്കിലും വാലര്‍ 2-വിന്റെ വരവില്‍ വാലര്‍-1 എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഇതോടെ മൂവരും കൂടി ഇവിടെ താമസമാക്കി. ഇതിനിടെ ആണ്‍പക്ഷികള്‍ ഇല്ലാത്ത തക്കം നോക്കി മറ്റ് രണ്ട് ആണ്‍ പക്ഷികള്‍ കൂട് ആക്രമിച്ചു. ചെറുത്തു നില്‍പിനു പോലും തയാറാകാതെ ഹോപ് എന്ന ആ പെണ്‍പരുന്ത് കൂടുപേക്ഷിച്ചു. പിന്നീട് ഹോപ് തിരിച്ചു വന്നില്ല.


അതേസമയം ആക്രമണം നേരിട്ടെങ്കിലും കാര്യമായ കേടുപാടുകള്‍ കൂടിനു സംഭവിച്ചിരുന്നില്ല. കുട്ടികള്‍ക്ക് പരിക്കും ഏറ്റില്ല. ഇതിനിടെ ഒരു തവണ കൂടി രണ്ട് ആണ്‍പക്ഷികള്‍ കൂടിനെ ആക്രമിക്കാനെത്തി. ഈ സമയം കൂട്ടില്‍ ഒത്തുചേര്‍ന്നിരുന്ന വാലര്‍ 1-ഉം 2-ഉം ചേര്‍ന്ന് ഈ പക്ഷികളെ നേരിട്ടു. അവയെ തുരത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഇരുവര്‍ക്കും കൂട്ടായുള്ള സ്റ്റാര്‍ എന്ന പെണ്‍പരുന്ത് കൂട്ടിലേക്കെത്തിയത്. ഇത് ഒരു പക്ഷെ വാലര്‍-2 ന്റെ ഇണയായിരിക്കാം എന്നും ഗവേഷകര്‍ കരുതുന്നു. മൂവരും ചേര്‍ന്ന് കുട്ടികളെ പരിപാലിക്കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്തു.

ഈ കുട്ടികള്‍ സ്വതന്ത്രരായ ശേഷവും മൂവരും ചേര്‍ന്ന് ഒരു കൂട്ടില്‍ തന്നെ താമസം തുടര്‍ന്നു. വൈകാതെ സ്റ്റാര്‍ മുട്ടകളിട്ടു. ഈ മുട്ടകള്‍ക്ക് മൂവരും ചേര്‍ന്ന് അടയിരിക്കാനുമാരംഭിച്ചു. മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായി വാലര്‍ 1-ഉം തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. മൂവരും ചേര്‍ന്നാണ് അടയിരിക്കുന്നതും ഇരതേടുന്നതുമെല്ലാം. പലപ്പോഴും സ്റ്റാര്‍ കൂട്ടില്‍ തന്നെ തുടരുമ്പോള്‍ വാലര്‍ 1-ഉം 2-ഉം സ്റ്റാറിനുള്ള ഭക്ഷണവുമായെത്തും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇപ്പോഴത്തെ മുട്ടകളും വിരിയുമെന്നാണ് കരുതുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (27 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (41 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (55 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (56 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends