മാണിസാറില്ലാതെ കുട്ടിയമ്മ വോട്ട് ചെയ്യാനെത്തി, നിഷ ജോസ് കെ മാണിയുടെ കൈപിടിച്ച്!
മാണി സാറില്ലാതെ കുട്ടിയമ്മ ഇന്നലെ വോട്ടു ചെയ്യാനെത്തി.
അന്തരിച്ച കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ രാവിലെ പാലാ സെന്റ് തോമസ് സ്കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
അര നൂറ്റാണ്ടിലേറെയായി കുട്ടിയമ്മ വോട്ടു ചെയ്യാന്‍ പോകുന്നത് മാണിസാറിനൊപ്പമായിരുന്നു.
കെ.എം.മാണിയുടെ വിയോഗത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലും , മാണിസാറില്ലാതെയാണെങ്കിലും വോട്ടു ചെയ്യാന്‍ എത്തി.
മകനും എംപിയുമായ ജോസ് കെ മാണി, മരുമകള്‍ നിഷ ജോസ് കെ മാണിയും കൊച്ചുമക്കളായ റിതിക, പ്രിയങ്ക എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 8.20-ന് മൂവരും വോട്ട് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha