Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബഹിരാകാശത്ത് പോയിവന്ന ശേഷം ദയാവധത്തിനിരയായ ഫെലിസിറ്റ് പൂച്ച, ഉടമയുടെ പ്രിയങ്കരി ആയിരുന്നതിനാല്‍ ചിതാഭസ്മം ബഹിരാകാശത്ത് എത്തുന്ന പിക്കാച്ചു പൂച്ച...

30 APRIL 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബഹിരാകാശത്തെത്തിയ ആദ്യത്തെ നായ്ക്കുട്ടിയുടെ പേരറിയാമോ? 1957 നവംബര്‍ മൂന്നിന് റഷ്യ അയച്ച ലെയ്ക്ക എന്ന നായ്ക്കുട്ടി ആണത്. അപ്പോള്‍ ബഹിരാകാശത്തെത്തിയ ആദ്യത്തെ പൂച്ചക്കുട്ടി ആരാണെന്നറിയോ? 1963 ഒക്ടോബര്‍ 18-ന്് ഫ്രഞ്ച് ഗവേഷകര്‍ ബഹിരാകാശത്തേക്ക് അയച്ച ഫെലിസിറ്റ് എന്ന പെണ്‍പൂച്ചക്കുട്ടിയ്ക്കാണ് അതിന്റെ ക്രെഡിറ്റ്.

ലെയ്ക്ക ബഹിരാകാശത്തു വച്ചു ചത്തു പോയെങ്കിലും ഫെലിസിറ്റ് സുരക്ഷിതയായി ഭൂമിയിലേക്കു തിരിച്ചെത്തി. റോക്കറ്റിലേറി പാഞ്ഞ ഫെലിസിറ്റ് 157 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം തിരികെ ഭൂമിയിലേക്കു പതിക്കുകയായിരുന്നു. പാരച്യൂട്ടില്‍ ഭൂമിയിലെത്തിയ ഈ പൂച്ചക്കുട്ടിയെ ജീവനോടെ തിരികെ ലഭിക്കാന്‍ ഹെലികോപ്ടറില്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ബഹിരാകാശത്ത് ജീവികളുടെ ഭാരത്തിനുണ്ടാകുന്ന മാറ്റം സംബന്ധിച്ച പഠനത്തിനായിരുന്നു ഫെലിസിറ്റിനെ അയച്ചത്. പഠനത്തിന്റെ ഭാഗമായി മസ്തിഷ്‌കം പരിശോധിക്കേണ്ടിയിരുന്നതിനാല്‍ ഭൂമിയിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഈ പൂച്ചക്കുട്ടിയെ ദയാവധത്തിനിരയാക്കേണ്ടി വന്നു. മരിച്ചെങ്കിലും ഇന്നും ശാസ്ത്രത്തിന്റെ മനസ്സില്‍ മായാതെ നടന്ന് 'മ്യാവൂ മ്യാവൂ' പറയുന്നുണ്ട് ഫെലിസിറ്റ്.

ബഹിരാകാശത്തേക്ക് നാസ അയച്ച ഹബിള്‍ സ്‌പെയ്‌സ് ടെലസ്‌കോപ്പിനു വേണ്ടി പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കിയ സ്റ്റീവ് മുന്‍ട് എന്ന ഗവേഷകന്റെ പൂച്ചയായിരുന്നു പിക്കാച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ വൃക്ക സംബന്ധിയായ അസുഖം കാരണം അതു ചത്തുപോയി. എങ്കിലും പിക്കാച്ചുവിനെ മറക്കാന്‍ സ്റ്റീവിനായില്ല. ആ പൂച്ചക്കുട്ടിക്ക് അനുയോജ്യവും മറ്റാരും ഇന്നേവരെ നല്‍കാത്തതുമായ ഒരു യാത്രയയപ്പ് എങ്ങനെ നല്‍കുമെന്ന് കുറേ ആലോചിച്ചു. അങ്ങനെ പിക്കാച്ചുവിന്റെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെപ്പറ്റി ആലോചനയായി.

സംഗതി അല്‍പം വട്ടാണെന്നു തോന്നുമെങ്കിലും സത്യത്തില്‍ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ സഹായിക്കുന്ന ഒരു കമ്പനി തന്നെയുണ്ട്. അതിനു നാസയുടെ സ്‌പെയ്‌സ്ഫ്‌ലൈറ്റ് ഓപ്പര്‍ച്യുണിറ്റീസ് പ്രോഗ്രാമിന്റെ പിന്തുണയുമുണ്ട്. യുഎസിലെ ടെക്‌സസ് ആസ്ഥാനമായുള്ള സെലെസ്റ്റിസ് മെമോറിയല്‍ സ്‌പെയ്‌സ്ഫ്‌ലൈറ്റ്‌സ് കമ്പനിയാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുന്നത്.

ചിതാഭസ്മം ചന്ദ്രനിലേക്ക് അയയ്ക്കുക, ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യിക്കുക, ബഹിരാകാശത്തേക്ക് അയച്ചു തിരികെയെത്തിക്കുക, ബഹിരാകാശത്തിന്റെ 'ആഴങ്ങളിലേക്ക്' അയയ്ക്കുക എന്നിങ്ങനെ പല പദ്ധതികളുണ്ട് കമ്പനിക്കു കീഴില്‍. ഇതില്‍ ഭൂമിക്കു ചുറ്റും പിക്കാച്ചുവിന്റെ ചിതാഭസ്മം ഭ്രമണം ചെയ്യുന്നതാണ് സ്റ്റീവ് തിരഞ്ഞെടുത്തത്. 5000 ഡോളറാണ് ഫീസ്. പലരില്‍ നിന്നു സഹായം തേടി ഈ പണം സംഘടിപ്പിച്ച് സ്റ്റീവ് നല്‍കിക്കഴിഞ്ഞു. ഗോഫണ്ട്മി വെബ്‌സൈറ്റില്‍ 'ലവിങ് പിക്കാച്ചു' എന്നൊരു ക്യാംപെയ്‌നും ആരംഭിച്ചു. ഇതിനോടകം രണ്ടായിരത്തിനടുത്ത് ഡോളര്‍ ലഭിച്ചിട്ടുണ്ട്.

ഒന്നരക്കൊല്ലത്തിനിടെ എപ്പോള്‍ വേണമെങ്കിലും പിക്കാച്ചുവിന്റെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കും. ഒരു ബഹിരാകാശ പേടകത്തിലെ ചെറു ക്യാപ്‌സൂളിലാക്കി അയയ്ക്കുന്ന ചിതാഭസ്മം പേടകത്തിനൊപ്പം ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും. പിക്കാച്ചു ആകാശത്ത് എവിടെയാണെന്നു ഭൂമിയിലിരുന്ന് 'ട്രാക്ക്' ചെയ്യാനും സ്റ്റീവിനു സാധിക്കും. പ്രവര്‍ത്തന കാലാവധി കഴിയുന്നതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് പേടകത്തിനൊപ്പം ഒരു കൊള്ളിയാന്‍ പോലെ ഇതു കത്തിത്തീരുകയും ചെയ്യും.

നേരത്തേ രണ്ടു നായ്ക്കുട്ടികളുടെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു പൂച്ചക്കുട്ടിയുടെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ചത്തുപോയെങ്കിലും ബഹിരാകാശ ചരിത്രത്തില്‍ പിക്കാച്ചുവിന്റെ പേര് എന്നെന്നുമിങ്ങനെ ഭ്രമണം ചെയ്തു കൊണ്ടേയിരിക്കുമെന്നു ചുരുക്കം.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends