അതേ ആന്റിയും അതേ ശിവാനിയും, പോരു മുറുകുന്നു, പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്‌കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ പുറത്ത്

ഇന്നലെയാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന മധ്യവയസ്‌കയുടെ വാര്‍ത്തയും വിഡിയോയും പുറത്തുവന്നത്. ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ഇന്നലെ വിഡിയോ പുറത്തുവിട്ടത്.
ഇപ്പോഴിതാ ആ സ്ത്രീ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഫോട്ടോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫ്രോക്ക് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവരുടെ ഈ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുന്നതും ശിവാനി തന്നെയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ശിവാനി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 'ഇത് അതേ ആന്റിയാണ്. എനിക്ക് ഇവരുടെ വേഷത്തിന്റെ അളവില്‍ പ്രശ്‌നമുണ്ട്.' ഗുരുഗ്രാമിലെ ഒരു ഭക്ഷണശാലയില്‍ വച്ച് ശിവാനി എന്ന പെണ്‍കുട്ടി ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയതിന് അവിടെ കൂടി നിന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.
അങ്ങനെ പറഞ്ഞതിന് ആ സ്ത്രീയോട് മാപ്പ് പറയാന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിഡിയോ പുറത്തു വന്നതോടെ അത് വലിയൊരു ചര്‍ച്ചയ്ക്കും തുടക്കമിട്ടിരുന്നു. പെണ്‍കുട്ടികളെ അനുകൂലിച്ചും മധ്യവയസ്‌കയായ സ്ത്രീയെ അനുകൂലിച്ചും പലരും രംഗത്തെത്തി.
എന്നാല്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കാന്‍ ആ സ്ത്രീക്ക് അര്‍ഹതയുണ്ടോ എന്ന കാര്യം തന്നെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചിത്രം സൂചിപ്പിക്കുന്നത്. ഇത്തരം സ്ത്രീകളാണ് സമൂഹത്തിലെ സ്ത്രീ സമത്വത്തിനെതിരായി നില്‍ക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha