ആ ഫോട്ടോ നിമിഷത്തിന്റെ സത്യം ഇതാണ്..! നന്മ നിറഞ്ഞ ആ പോലീസുകാരന്‍ ആ കഥ പറയുന്നു

ഒരു പോലീസുകാരന്‍ വൃദ്ധയുടെ കാലിലെ മുറിവില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. വൃദ്ധയുടെ കാല്‍ ആണികൊണ്ടോ കമ്പികുത്തിക്കയറിയോ മറ്റോ മുറിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ മുറിവില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചുകൊടുക്കുന്നതിന്റെ ചിത്രമെന്ന രീതിയിലായിരുന്നു ചിത്രം പ്രചരിപ്പിക്കപ്പെട്ടത്്.
സോഷ്യല്‍മീഡിയയില്‍ പലരും പറയും പോലെ ആണികൊണ്ട് മുറിഞ്ഞതോ കമ്പികുത്തിക്കയറിയതോ ഒന്നുമല്ല സത്യത്തില്‍ സംഭവിച്ചതെന്നും സ്റ്റേഷനില്‍ ഇടക്കിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കാനെത്തുന്ന വൃദ്ധയുടെ കാലില്‍ നേരത്തെയുണ്ടായിരുന്ന മുറിവില്‍ പ്ലാസ്റ്റര്‍ വെച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പഴയന്നൂര്‍ സ്റ്റേഷനിലെ എഎസ്‌ഐയും പിആര്‍ഒയുമായ ബെന്നി വെളിപ്പെടുത്തി.
നമ്മടെ വീട്ടില്‍ അമ്മയുടെ കാല്‍ മുറിഞ്ഞാല്‍ നമ്മള്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചുകൊടുക്കും പോലെ ഞാന്‍ അവരുടെ കാലിലെ മുറിവില്‍ പ്ലാസ്റ്ററൊട്ടിച്ചെന്നു മാത്രം. സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രത്തിലെ ഹീറോ എഎസ്‌ഐ എ.എ.ബെന്നി ആ ചിത്രനിമിഷത്തിനു പിന്നിലെ കഥ വെളിപ്പെടുത്തി.
കാലില്‍ മുറിവ് നേരത്തെയുണ്ടായതാണെന്നും അതുകണ്ടപ്പോള്‍ അതില്‍ പൊടിയും മണ്ണും ആകാതിരിക്കാന്‍ വേണ്ടി അടുത്ത കടയില്‍ നിന്നും ഒരു പ്ലാസ്റ്റര്‍ വാങ്ങിയൊട്ടിച്ചുകൊടുത്തുവെന്ന് മാത്രം. ആ നിമിഷം സുഹൃത്തുക്കളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി എഫ്ബിയിലും മറ്റും ഇട്ടതോടെ സംഗതി ഹിറ്റായി ബെന്നി പറഞ്ഞു.
എന്തുതന്നെയായായാലും ബെന്നി വൃദ്ധയുടെ കാലില്‍ പ്ലാസ്റ്റര്‍ പതിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ കണ്ട് നിരവധി പേരാണ് ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും. ഇതുതാന്‍ടാ പോലീസ്, ഇങ്ങനെയാകണം പോലീസ് തുടങ്ങിയ കമന്റുകളും ധാരാളം.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചിത്രം കണ്ട് വിളിച്ച് ബെന്നിയെ അഭിനന്ദിച്ചു. പഴയന്നൂര്‍ സ്റ്റേഷന്‍ നമ്പര്‍ തപ്പിയെടുത്ത് ബെന്നിയെ വിളിക്കുന്നവരുമുണ്ട്. വടക്കാഞ്ചേരി അറങ്ങാശേരി വീട്ടില്‍ പരേതനായ റിട്ട.എഎസ്‌ഐ അല്‍ഫോണ്‍സിന്റേയും റോസിയുടേയും മകനാണ് ബെന്നി. ഭാര്യ ജാന്‍സി കരുവാങ്കാട് വിമലഗിരി സ്‌കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളുണ്ട്.
കേരള പോലീസ് ചെറിയ തെറ്റു ചെയ്താലും ചെറിയ നന്മ ചെയ്താലും അത് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് ഈ ചിത്രത്തിലൂടെ!
https://www.facebook.com/Malayalivartha