നിയമസംവിധാനത്തെ പരിഹസിക്കുന്ന വിധത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് പേരിട്ടയാള്‍ക്ക് ജയില്‍ ശിക്ഷ

ചൈനയില്‍ നിയമസംഹിതകളെ പരിഹസിക്കുന്ന വിധത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് പേര് സമ്മാനിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. കുറ്റകൃത്യങ്ങള്‍ തടയുവാന്‍ ചുമതലയേറ്റ ഉദ്യോഗസ്ഥരെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും പരിഹസിക്കുന്ന വിധത്തിലുള്ള പേരുകളാണ് അദ്ദേഹം തന്റെ നായ്ക്കള്‍ക്ക് സമ്മാനിച്ചത്.
ചൈനീസ് സാമൂഹ്യമാധ്യമമായ വീ ചാറ്റില്‍, വളര്‍ത്തുനായ്ക്കളുടെ ചിത്രവും പേരും ഇദ്ദേഹം പങ്കുവച്ചിരുന്നു. ഇത് വൈറലായതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ താന്‍ തമാശയ്ക്കു ചെയ്തതാണിതെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്. പക്ഷെ ഇതില്‍ രസകരമായ ഒരു വസ്തുതയും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പിന്നീട് വിചാരണ നേരിട്ട ഇദ്ദേഹത്തിന് പത്ത് ദിവസത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് നിയമപരമായ കാര്യമാണെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ വെറുതെ വിടണമെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും കോടതി കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha