മെക്‌സിക്കോയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ആളുകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ സംഭവിച്ചത്...

റെയില്‍വെ സ്റ്റേഷനില്‍ ജനത്തിരക്ക് കാരണം മറ്റൊരാള്‍ക്കു പോലും അവിടെ കയറുവാന്‍ ഇടമില്ലാതെ വരുന്ന അവസ്ഥയെ കുറിച്ചു ചിന്തിച്ചുനോക്കൂ. മെക്‌സിക്കോയിലെ പാറ്റിറ്റ്‌ലാന്‍ മെട്രോ 9 ലൈന്‍ സ്റ്റേഷനില്‍ അടുത്തിടെ സംഭവിച്ചത് അങ്ങനെയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ തിങ്ങിഞെരുങ്ങി ആളുകള്‍ നില്‍ക്കുന്ന വിവരം അറിയാതെ എസ്‌കലേറ്ററില്‍ കയറി സ്‌റ്റേഷനില്‍ എത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അമിതമായ ജനത്തിരക്ക് കാരണം എസ്‌കലേറ്ററില്‍ കയറി മുകളിലെത്തുന്ന ആളുകള്‍ക്ക് കാല് കുത്തുവാന്‍ പോലും സ്ഥലമില്ലായിരുന്നു. ചലിച്ചുകൊണ്ടിരിയ്ക്കുന്ന എസ്‌കലേറ്ററില്‍ നില്‍ക്കാനും വയ്യ, അതില്‍ നിന്നും ഇറങ്ങാനും വയ്യ എന്ന അവസ്ഥയാണ് അപകട കാരണമായത്. ഇതെ തുടര്‍ന്ന് ആളുകള്‍ വീഴുകയും മറ്റും ചെയ്തു.
കുറച്ചാളുകള്‍ എസ്‌കലേറ്ററില്‍ നിന്നും ചാടിയിറങ്ങുന്നതും തിരികെയിറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യാത്രക്കാരിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha