പരീക്ഷയില്‍ പരാജയപ്പെട്ട കാമുകന്‍ കാമുകിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

പരീക്ഷയില്‍ പരാജയപ്പെട്ടതിന് കാമുകന്‍ കാമുകിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ഔറംഗബാദിലെ ബീഡ് ജില്ലയിലാണ് സംഭവം. 21 കാരനായ കാമുകന്‍ ബാച്ച്‌ലര്‍ ഓഫ് ഹോമിയോപതിക്ക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഇരുവരും സഹപാഠികളാണ്.
പരീക്ഷാ ഫലം വന്നപ്പോള്‍ കാമുകന്‍ പരാജയപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് നാലു വര്‍ഷത്തെ കോഴ്‌സ് ആദ്യ വര്‍ഷം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലായി.
കാമുകി ശല്യപ്പെടുത്തിയതു കൊണ്ടാണ് താന്‍ പരീക്ഷക്ക് പരാജയപ്പെട്ടതെന്ന് ആരോപിച്ച്, താന്‍ അടച്ച ഫീസ് കാമുകി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കാമുകന്റെ ആവശ്യം അവഗണിച്ച കാമുകി ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ കലിപൂണ്ട കാമുകന്‍ പെണ്‍കുട്ടിയെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം നടത്തി.
ഈ യുവാവില്‍ നിന്നുമുള്ള ശല്യം അസഹനീയമായതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha