'ആനമാറാട്ടം' : 'ലങ്കിടി ഇന്ദിര' 'കൊലങ്കോട് കേശവന്‍ ' ആയി!

പിടിയാനയ്ക്ക് കൊമ്പ് പിടിപ്പിച്ച് കൊമ്പനാനയാക്കി നടയ്ക്ക് ഇരുത്തുന്ന രംഗം ഒരു മലയാള ചലച്ചിത്രത്തില്‍ കണ്ടത് നമ്മില്‍ പലരും ഓര്‍ക്കുന്നുണ്ടാവും.
സമാനമായ രീതിയില്‍ പാലക്കാട് തൂതപ്പൂരത്തിന് 'പെണ്‍കൊമ്പന്‍' എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു 'ആനമാറാട്ടം' നടത്തിയത്.
തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ആനയുടെ മട്ടും ഭാവവും ചര്‍ച്ചയായിരുന്നു.
15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്. എണ്ണം ഒക്കാതെ വന്നപ്പോള്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കിയതായിരുന്നു!
പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിനു പിടിയാനയെ എഴുന്നള്ളിക്കുന്നതു പതിവില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു വൈകിട്ട് 6-ന് തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരും.
https://www.facebook.com/Malayalivartha