നീലത്തിമിംഗലത്തെ, സംഘം ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങള്‍!

ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ജന്തുവാണ് നീലത്തിമിംഗലം. അങ്ങനത്തെ 'പേരും പ്രശസ്തിയുമൊക്കെയുള്ള' നീലത്തിമിംഗലത്തെ ഒരു സംഘം കൊലയാളി തിമിംഗലങ്ങള്‍ ആക്രമിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു.
മെക്‌സിക്കോയില്‍ നിന്ന് അലാസ്‌ക്കയിലേക്കുള്ള ദേശാന്തര ഗമനത്തിലായിരുന്നു ഗ്രേ വേയ്ല്‍ വിഭാഗത്തില്‍ പെടുന്ന തിമിംഗലം.
കാലിഫോര്‍ണിയയിലെ മൊണ്ടേറെ ബേയ്ക്ക് സമീപത്തു കൂടി കടന്നു പോകുമ്പോഴാണ് ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങള്‍ അതിനെ വളഞ്ഞത്.
'ഈ കൊലയാളി സംഘം ' തമാശയ്ക്കായി, പ്രസ്തുത നീലത്തിമിംഗലത്തെ കാണുമ്പോഴെല്ലാം ആക്രമിക്കുന്നുണ്ടായിരുന്നിരിക്കണം എന്നാണ് രംഗങ്ങള്‍ നേരിട്ടു കാണാനിടയായ ഗവേഷക സംഘം കരുതുന്നത്. കൊലയാളി ത്തിമിംഗലങ്ങള്‍, നീലത്തിമിംഗലത്തെ ആഹാരമാക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ അവയുടെ സ്വഭാവമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. നീലത്തിമിംഗലങ്ങള്‍ സാധാരണയായി ഞണ്ട്, ചെമ്മീന്‍ പോലെ പുറന്തോടുള്ള ജീവികളെയാണ് ആഹാരമാക്കുന്നത്.
കൊലയാളി തിമിംഗലങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ നീലത്തിമിംഗലം പെട്ടെന്ന് സ്ഥലം വിട്ടു. എന്തുകൊണ്ടോ കൊലയാളി സംഘം ആക്രമിക്കാന്‍ അതിനെ പിന്‍തുടര്‍ന്നില്ല.
https://www.facebook.com/Malayalivartha