സിങ്കത്തിന്റെ കണ്ണുവെട്ടിച്ച മൂന്നാമന്‍! വൈറലായ ചിത്രത്തിന് പിന്നിലെ കഥ

കൊച്ചിയില്‍ സ്ത്രീ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഒരു പ്രമുഖ പത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫറായ ജോസ്‌കുട്ടി പനയ്ക്കലിന്റെ ശ്രദ്ധ ഒരു ബൈക്കിലേക്ക് പതിഞ്ഞത്. ആ ബൈക്ക്് യാത്രയുടെ ചിത്രം എടുത്ത മാത്രയില്‍, 'മൂന്നാമതൊരാള്‍ അറിയരുത്' എന്ന് തലക്കെട്ടിടാനായിരുന്നു ഫൊട്ടോഗ്രഫറുടെ തീരുമാനം.
സ്ത്രീകളുടെ മാര്‍ച്ച് മറൈന്‍ഡ്രൈവില്‍ പൊലീസ് തടഞ്ഞു. സമരക്കാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ചെറുമഴയും എത്തി. ഇതില്‍ നിന്നും രക്ഷ തേടി സമീപത്തെ ടീ സ്റ്റാളിന്റെ മറയ്ക്കടിയില്‍ ക്യാമറയുമായി ജോസ്‌കുട്ടി അഭയംപ്രാപിച്ചു. ഒപ്പം കുറെ പൊലീസുകാരും കൂടി ഈ കടയുടെ മറവില്‍ കയറി. എന്നാല്‍ മഴ പ്രശ്‌നമാക്കാതെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ റോഡില്‍ നിന്നു ട്രാഫിക് നിയന്ത്രിക്കുന്നുമുണ്ട്.
ഇതില്‍ സിങ്കം സ്‌റ്റൈല്‍ മീശ വച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നീക്കങ്ങള്‍ കൗതുകകരമായി തോന്നി. അദ്ദേഹത്തിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് ഗതാഗതക്കുരുക്കിലൂടെ വേഗത്തില്‍ മൂന്നു യുവാക്കള്‍ ഒരു ബൈക്കില്‍ എത്തുന്നത് ശ്രദ്ധയില്‍പെട്ടത്.
പൊലീസുകാര്‍ അവരെ പിടിക്കുമോയെന്ന് ഒരു നിമിഷം ശങ്കിച്ചു. എന്നാല്‍ പോലീസുകാരുടെ ശ്രദ്ധയില്‍പെടാതെ ബൈക്കിന്റെ മധ്യത്തിലിരിക്കുന്ന യുവാവ് ആകെയൊന്ന് വലിഞ്ഞമര്‍ന്നു. ഗതാഗതം വേഗത്തില്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍തീരെ പെടാതെ അവര്‍ അവിടം കടന്നുപോകുകയും ചെയ്തു.
https://www.facebook.com/Malayalivartha